thrissur local

തൃശൂര്‍ നഗരത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്തു തുടങ്ങി

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ കുമിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയത് തുടങ്ങി. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് മാലിന്യ നീക്കം പുനരാരംഭിച്ചത്.
ശക്തന്‍ മാര്‍ക്കറ്റിലേ സംസ്‌കരണ പ്ലാന്റിന് സമീപവും പട്ടാളം മാര്‍ക്കറ്റിലും ഒരു മാസമായി കുമിഞ്ഞ് കൂടി കിടക്കുന്ന മാലിന്യമാണ് നീക്കം ചെയ്യുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന്‍ നേരത്തെ കാരറുകരാനുമായി ധാരണയായിരുന്നു. കിലോയ്ക്ക് അഞ്ച് രൂപ നിരക്കിലാണ് മാലിന്യങ്ങള്‍ കരാറുകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. നഗരത്തിലെ മാലിന്യങ്ങള്‍ 2രൂപ 90 പൈസ എന്ന നിരക്കിലാണ് നേരത്തെ നീക്കം ചെയ്തിരുന്നത്. എന്നാല്‍ നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കുമിഞ്ഞ് കൂടിയതുമൂലമുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മാലിന്യ നീക്കത്തിന് കോര്‍പറേഷന്‍ കൂടിയ നിരക്കില്‍ താല്‍കാലിക ടെന്‍ഡര്‍ നടപടി സ്വീകരിച്ചത്.
നഗരത്തിലെ മാലിന്യ പ്രശ്‌നത്തില്‍ ആശങ്ക അറിയിച്ച് ആരോഗ്യ വകുപ്പ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. നഗരത്തിലെയും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരുന്നത് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചിരുന്നു. മാലിന്യങ്ങള്‍ കുരിയിച്ചിറ അറവുശാല കോമ്പൗണ്ടില്‍ കുഴിച്ച് മൂടിയത് പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിന് വഴിവെച്ചിരുന്നു.
Next Story

RELATED STORIES

Share it