തൃശൂരിന്റെ മഴപ്പൊലിമ ലോകശ്രദ്ധയിലേക്ക്

തൃശൂര്‍: കിണര്‍ റീചാര്‍ജ് ചെയ്ത് തൃശൂരിന്റെ മഴപ്പൊലിമ ചെന്നുകയറിയത് ലോകശ്രദ്ധയിലേക്ക്. ഡെന്‍മാര്‍ക്ക് കേന്ദ്രമായുള്ള വാട്ടര്‍, എയര്‍, ഫുഡ് അവാര്‍ഡ് 2018ന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ ഫൈനലിസ്റ്റ് ആണ് മഴപ്പൊലിമ. വിവിധ രാജ്യങ്ങളില്‍ നിന്നു വിജയിച്ചുവന്ന 161 എന്‍ട്രികളാണ് പരിഗണിക്കപ്പെട്ടത്. പലഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പു പ്രക്രിയയില്‍ മഴപ്പൊലിമ അവസാന പത്തിലെത്തിനില്‍ക്കുന്നു. കൊളംബിയ, ചിലി, ഹോണ്ടുറാസ്, നിക്കരാഗ്വേ, കാമറൂണ്‍, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റുകളും മല്‍സരത്തിനുണ്ട്.
ഓണ്‍ലൈന്‍ വോട്ടിങ് വഴിയാണ് ലോകവിജയിയെ തീരുമാനിക്കുന്നത്. തൃശൂര്‍ ജില്ലയിലും കേരളത്തിലുമായി 30,000 ലധികം കുടുംബങ്ങള്‍ക്ക് നേരിട്ടും ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പരോക്ഷമായും കുടിവെള്ളം ലഭ്യമാക്കിയ മഴവെള്ള സംരക്ഷണപദ്ധതിയാണ് മഴപ്പൊലിമ. ജില്ലാ കലക്ടറാണ് ചെയര്‍പേഴ്‌സണ്‍. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീചാര്‍ജിങ് കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
ഓണ്‍ലൈന്‍ വോട്ടിങിനായി വേേു://ംമളമംമൃറ.ീൃഴ/ ുീഹ ഹശിഴ/ എന്ന വെബ്‌സൈറ്റ് തുറന്ന് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി ഇ-മെയില്‍ അഡ്രസ്സ് ഉപയോഗിക്കണം. രജിസ്റ്റര്‍ ചെയ്ത സമയത്ത് ഇ-മെയിലിലേക്ക് വാഫാ രജിസ്‌ട്രേഷന്‍ എത്തും. ഈ സന്ദേശം ഇന്‍ബോക്‌സിലോ സ്പാം ഫോള്‍ഡറിലോ വന്നിട്ടുണ്ടായിരിക്കും. ഇ-മെയില്‍ തുറന്ന് ആക്റ്റിവേറ്റ് അക്കൗണ്ട് എന്ന് ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, വാഫാ സൈറ്റിലേക്ക് തിരിച്ചുവന്ന് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് നമുക്ക് മഴപ്പൊലിമയ്ക്കായി വോട്ട് ചെയ്യാം. ഓരോ ഇ-മെയില്‍ അഡ്രസ്സിനും ഒരു വോട്ട് രേഖപ്പെടുത്താം. ഒന്നില്‍ കൂടുതല്‍ മെയില്‍ അഡ്രസ്സ് ഉള്ളവര്‍ക്ക് കൂടുതല്‍ വോട്ട് രേഖപ്പെടുത്താം.
Next Story

RELATED STORIES

Share it