Flash News

തൃണമൂലുമായി സഖ്യത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ച് ബംഗാള്‍ കോണ്‍ഗ്രസ്സ്

തൃണമൂലുമായി സഖ്യത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ച് ബംഗാള്‍ കോണ്‍ഗ്രസ്സ്
X


ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ തൃണമൂല്‍ബിജെപി സഖ്യത്തെ നേരിടാന്‍ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ഒരു ഇരുപത്തൊന്നിന സമീപനം എഐസിസിക്ക് അയച്ചു. ഇടതു പാര്‍ട്ടികളുമായുള്ള സഖ്യം ശക്തിപ്പെടുത്താനാണ് സംസ്ഥാന കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി ധാരണ വേണ്ടെന്നും കേന്ദ്രനേതൃത്വത്തോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.ഇടത് പാര്‍ട്ടുകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പ് ഓഫീസുകള്‍ തുറക്കാനുള്ള പരിപാടിയും എഐസിസിക്കയച്ച കത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം വിശദീകരിക്കുന്നുണ്ട്.
ജൂണ്‍ 13നു തന്നെ ഈ റിപ്പോര്‍ട്ട് തങ്ങള്‍ എഐസിസിക്ക് അയച്ചിരുന്നതായി പശ്ചിമബംഗാള്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഒപി മിശ്ര പറഞ്ഞു. ഇതിന്മേലുള്ള മറുപടി കാക്കുകയാണിപ്പോള്‍.

2019ലെ പൊതുതെരഞ്ഞെടുപ്പ് മാത്രമല്ല ലക്ഷ്യമെന്ന് മിശ്ര പറയുന്നു. 2021ല്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പു കൂടി മുന്നില്‍ക്കണ്ടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് ഈ നീക്കം നടത്തുന്നത്. സിപിഎമ്മുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും തങ്ങളെതിരല്ലെന്ന് മിശ്ര പറഞ്ഞു.തൃണമൂല്‍ബിജെപിയിതര കക്ഷികളുമായി ചേര്‍ന്ന് വലിയൊരു മുന്നേറ്റം നടത്താനുള്ള പദ്ധതികളാണ് ഇരുപത്തൊന്നിന സമീപനത്തിലുള്ളത്. 50,000 പേരടങ്ങുന്ന ഒരു സന്നദ്ധപ്രവര്‍ത്തക സംഘത്തെ രൂപപ്പെടുത്തിയെടുക്കാനും ഇതില്‍ നിര്‍ദ്ദേശമുണ്ട്.
Next Story

RELATED STORIES

Share it