തൃണമൂലുമായി സഖ്യം; ബംഗാള്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത

കൊല്‍ക്കത്ത: പൊതു തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ ബംഗാള്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാമെന്ന കോണ്‍ഗ്രസ് തീരുമാനത്തില്‍ എതിര്‍പ്പുമായി സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗമാണ് രംഗത്തു വന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ഇടതുപക്ഷവുമായുണ്ടാക്കിയ സഖ്യം പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ നീക്കം.
ബിജെപിയുടെ വോട്ടിങ് ശതമാനം കൂടിയത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒരു വിഭാഗം എംഎല്‍എമാരും എംപിമാരും സഖ്യം വേണമെന്ന നിലപാടിലാണ്. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ചകള്‍ തൃണമൂലുമായി ചില നേതാക്കള്‍ നടത്തി. തൃണമൂല്‍-ബിജെപി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ 21 നിര്‍ദേശങ്ങളടങ്ങുന്ന മാര്‍ഗരേഖ കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരി കേന്ദ്ര നേതൃത്വത്തിനയച്ചിരുന്നു.
ഇടതുപക്ഷവുമായി സഹകരിക്കണമെന്നായിരുന്നു റിപോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.
Next Story

RELATED STORIES

Share it