Flash News

തുര്‍ക്കി : എംപിയെ ശിക്ഷിച്ചതിനെതിരേ പ്രതിപക്ഷപ്രതിഷേധം



ആങ്കറ: തുര്‍ക്കിയില്‍ പാര്‍ലമെന്റംഗത്തെ 25 വര്‍ഷം തടവിനു ശിക്ഷിച്ചതിനെതിരേ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം. റിപബ്ലിക്കന്‍ പീപ്പിള്‍സ്്് പാര്‍ട്ടി (സിഎച്ച്പി) എംപി എനിസ് ബെര്‍ബേരൊഗ്ലുവിനെയാണ് ചാരവൃത്തിക്കേസില്‍ തടവിനു ശിക്ഷിച്ചത്. കേസില്‍ ചൊവ്വാഴ്ച ശിക്ഷാവിധി പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സിഎച്ച്പി നേതാവ് കെമാല്‍ കിലിക്ദാരൊഗ്ലുവാണ്  തലസ്ഥാനം ആങ്കറയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. പ്രതിപക്ഷത്തെ വിരട്ടാനുള്ള നടപടിയാണ്് ശിക്ഷാവിധിയെന്ന്്് പ്രതിഷേധറാലിയില്‍ പങ്കെടുത്ത സിഎച്ച്പി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇസ്താംബുളില്‍ എംപിയെ പാര്‍പ്പിച്ച ജയിലിനു മുന്നിലാണ് റാലിയുടെ സമാപനം.എംപിയെന്ന നിലയിലുള്ള സംരക്ഷണങ്ങള്‍ എടുത്തുമാറ്റിയശേഷം കഴിഞ്ഞവര്‍ഷം ബെര്‍ബേരൊഗ്ലുവിനെ ജയിലിലേക്ക് മാറ്റിയിരുന്നു. തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സി സിറിയയിലേക്ക് ആയുധങ്ങള്‍ കടത്തുന്നതിന്റേതെന്നു പറയുന്ന വീഡിയോ വാര്‍ത്താ മാധ്യമമായ ജംഹുര്‍റിയത്തിനു ചോര്‍ത്തി നല്‍കിയെന്നായിരുന്നു എംപിക്കെതിരായ ആരോപണം.
Next Story

RELATED STORIES

Share it