kannur local

തുരുത്തി കോളനിയില്‍ കുടില്‍കെട്ടി സമരം തുടങ്ങി

പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ വീടും പുരയിടവും ഭൂമിയും നഷ്ടപ്പെടുന്ന തുരുത്തി പട്ടികജാതി കോളനി നിവാസികള്‍ കുടില്‍ കെട്ടി സമരം തുടങ്ങി. സമരഭൂമിയില്‍ നിന്നുള്ള പ്രതിനിധി മുതിര്‍ന്ന വനിതാ അംഗം എ ലളിത  കുടില്‍ കെട്ടി സമരം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ കെ കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ആക്്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ നിഷില്‍ കുമാര്‍ പ്രമേയം അവതരിപ്പിച്ചു. ദേശീയപാത ബൈപാസിനു വേണ്ടി സര്‍വേ നടത്താനും കോളനി നിവാസികളെ കുടിയൊഴിപ്പിക്കാനും ഇവിടെയും വന്‍ പോലിസ് സന്നാഹത്തോടെയാണ് പോലിസ് സംഘമെത്തിയത്. ഉദ്യോഗസ്ഥരെ പ്രതിരോധിച്ച സ്ത്രീകളെയും കുട്ടികളേയും ഭൂമി നഷ്ടപ്പെടുന്ന മുഴുവന്‍ കുടുംബാഗങ്ങളേയും പോലിസ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി സര്‍വേ നടത്തിയ നടപടിയെ പ്രമേയം അപലപിച്ചു.
ഇടതുപക്ഷം എന്ന അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് ഒട്ടും ഭൂഷണമല്ലെന്നും സമ്പന്നരായ ചില വ്യക്തികളുടെ സ്ഥാപനം സംരക്ഷിക്കാന്‍ മനപൂര്‍വം അലൈന്‍മെന്റ് ജനവാസ കേന്ദ്രത്തിലൂടെയാക്കി ജനവിരുദ്ധമായി നടത്തിയ സര്‍വേ ഉടന്‍ റദ്ദാക്കണമെന്നും ആക്്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സമരത്തെ അഭിവാദ്യം ചെയ്ത് പ്രസീത അഴീക്കോട്(കേരള പട്ടിക ജനസമാജം ജില്ലാ പ്രസിഡന്റ്), കെ ചന്ദ്രഭാനു(ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി), എം കെ ജയരാജന്‍(എസ്‌യുസിഐ-കമ്യൂണിസ്റ്റ്), മേരി എബ്രഹാം, കുഞ്ഞമ്പു കല്യാശ്ശേരി, ബിജു തുത്തി, കണ്‍വീനര്‍ നിഷില്‍ കുമാര്‍, കെ സിന്ധു സംസാരിച്ചു. സമരം കൂടുതല്‍ വ്യാപിപ്പിക്കാനം കലക്്ടറേറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ളവയുമായി മുന്നോട്ടുപോവുമെന്ന് ആക്്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it