palakkad local

തുകയുടെ 81 ശതമാനവും വിനിയോഗിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട്: 2018-19 വര്‍ഷത്തില്‍ ലഭിച്ച തുകയുടെ 81 ശതമാനവും വിനിയോഗിച്ചതായി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വഹണ അവലോകന യോഗത്തില്‍ വിലയിരുത്തി. അടങ്കല്‍ തുകയുടെ 27.02 ശതമാനമാണ് വിവിധ പദ്ധതികള്‍ക്കായി ജൂലൈ 26 വരെ ബ്ലോക്ക് പഞ്ചായത്ത്് ചെലവഴിച്ചത്.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതമായി ലഭിച്ച 2.83 കോടിയില്‍ 2.30 കോടിയും ചെലവഴിച്ച് കഴിഞ്ഞു. 8.51 കോടിയാണ് 2018-19 വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയത്. പൊതുവിഭാഗത്തില്‍ പദ്ധതി ഫണ്ട് ലഭിച്ചതിന്റെ 87.82ശതമാനവും പട്ടികജാതി വിഭാഗത്തില്‍ 68.51 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 26.89 ശതമാനവുമാണ് ഇതുവരെ ചെലവഴിച്ചത്.
മെയിന്റനന്‍സ് ഗ്രാന്റായി ലഭിച്ച തുകയുടെ 28ശതമാനവും ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.2018-19 വര്‍ഷത്തില്‍ 108 പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. 10.02 കോടിയുടെ പദ്ധതികളുടെ ജൂലൈ 26 വരെയുള്ള നിര്‍വഹണ കലണ്ടര്‍ പ്രകാരം 85.16 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. പദ്ധതി കലണ്ടര്‍ പ്രകാരം 2.77 കോടിയാണ് ഈ മാസം ചെലവഴിക്കേണ്ടത്. ഇതില്‍ 2.36 കോടിയാണ് ചെലവഴിച്ചിട്ടുള്ളത്. ആലത്തൂര്‍ അഡീഷണല്‍ ശിശു വികസന ഓഫീസര്‍ ശേബ മാത്യൂ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള മൂന്ന് പദ്ധതികളുടെ നിര്‍വഹണ കലണ്ടര്‍ പ്രകാരമുള്ള വിനിയോഗം 173 ശതമാനമാണ്. 18.25 ലക്ഷത്തിന്റെ അടങ്കല്‍ തുകയില്‍ ഏഴ് ലക്ഷം രൂപയാണ്  വിവിധ പദ്ധതികള്‍ക്കായി  ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി പ്രകാശ് ഏഴ് പദ്ധതികളിലായി പദ്ധതി കലണ്ടറിന്റെ വിനിയോഗ തുകയുടെ 112 ശതമാനവും ചെലവഴിച്ചു. 21.17 ലക്ഷം രൂപ ഏഴ് പദ്ധതികളിലായി ചെലവഴിച്ചു. 1.30 കോടിയാണ് പദ്ധതിക്കായി ആകെ വകയിരുത്തിയിട്ടുള്ളത്.
ആലത്തൂര്‍ ശിശു വികസന ഓഫീസര്‍ പി.കെ. ഷീലാവതിയുടെ മൂന്ന് പദ്ധതികള്‍ക്കായി 37.25 ലക്ഷമാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. പദ്ധതി കലണ്ടര്‍ പ്രകാരം 15.05 ലക്ഷം രൂപയാണ് ഈ മാസം വരെ ചെലവഴിക്കേണ്ടത്. ഇതില്‍ മുഴുവന്‍ തുകയും വിനിയോഗിച്ചിട്ടുണ്ട്. നിര്‍വഹണ കലണ്ടര്‍ പ്രകാരമുള്ള മെയ്, ജൂണ്‍, ജൂലൈ മാസത്തിലെ ഫണ്ട് വിനിയോഗമാണ് വിലയിരുത്തിയത്.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസില്‍ ചേര്‍ന്ന പദ്ധതി നിര്‍വഹണ അവലോകന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത, അസിസ്റ്റന്റ് പ്ലാന്‍ കോഡിനേറ്റര്‍ ഉമര്‍ ഫറൂക്ക്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it