malappuram local

തീവ്രവാദികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം: മുജാഹിദ്

തിരൂരങ്ങാടി: ദേശീയപാത സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് പകരം, ആക്ഷേപിക്കുകയും, തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത ഭരണകൂടം അവസാനിപ്പിക്കണമെന്ന് തലപ്പാറയില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. വികസനത്തിന്റെ പേരില്‍ വീടും, സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും, പുനരധിവാസ പദ്ധതികളും കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ സര്‍ക്കാറിന് കഴിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം വിസ്ഡം ഇസ്‌ലാമിക് മിഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. കേരള ജന. സെക്രട്ടറി ടി കെ അഷ്‌റഫ്, അബ്ദുര്‍റഹ്മാന്‍ അന്‍സാരി, പി എം ഷാഹുല്‍ ഹമീദ്, ശബീബ് സ്വലാഹി. ഡോ. ഷാനവാസ് സുല്ലമി .മുജീബ് ഒട്ടുമ്മല്‍, ജാഫര്‍ പകര മുനവര്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെസ്റ്റ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു.
ക്യുഎച്ച്എല്‍എസ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ പഠന സഹായി പ്രകാശനവും മുഖ്യ പ്രഭാഷണവും യുഎഇ കേരള ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസയ്ന്‍ സലഫി ഷാര്‍ജ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it