thrissur local

തീരദേശത്ത് കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി ഇക്കൊല്ലവും ഫുള്‍ എ പ്ലസോടെ അഴീക്കോട് സീതിസാഹിബ് സ്‌കൂള്‍

കൊടുങ്ങല്ലൂര്‍: തീരപ്രദേശത്ത് കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി കൂടുതല്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നുവെന്ന ഖ്യാതിയുള്ള അഴീക്കോട് സീതിസാഹിബ് സ്‌കൂള്‍ ഇക്കൊല്ലവും വിജയശതമാനത്തിലും ഫുള്‍ എ പ്ലസുകളിലും സര്‍വകാല റെക്കോര്‍ഡ് കരസ്ഥമാക്കി.
കൊടുങ്ങല്ലൂര്‍ ഉപജില്ലയില്‍ കോസ്റ്റല്‍ ബെല്‍റ്റില്‍ നിലക്കൊള്ളുന്ന മറ്റു സ്‌കൂളുകളേക്കാള്‍ കൂടുതല്‍ ഫുള്‍ എ പ്ലസുകള്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ നേടിയിട്ടുണ്ട്, 15 എണ്ണം. എംഇഎസ് സ്‌കൂളില്‍ എട്ട് ഫുള്‍ എ പ്ലസും എറിയാട് കേരള വര്‍മ്മ ഹൈസ്‌കൂളില്‍ ആറ് ഫുള്‍ എ പ്ലസും എടവിലങ്ങ് ഗവ. സ്‌കൂളില്‍ മൂന്നു ഫുള്‍ എ പ്ലസും ആണ് കരസ്ഥമാക്കിയത്. അധ്യയന വര്‍ഷത്തിന്റെ മൂന്നാം ടേം മുതല്‍ ആരംഭിച്ച തീവ്ര പരിശീലന യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പ്രഭാത-സായാഹ്ന-നിശാ ക്ലാസുകള്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള കൗണ്‍സിലിങ്, മന ശാസ്ത്ര ക്ലാസുകള്‍, ഭവന സന്ദര്‍ശനം, കൂടെകൂടെയുള്ള ക്ലാസ് ടെസ്റ്റുകള്‍ എന്നിവയാണ് വിജയത്തിന്റെ നിദാനം. സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപക രക്ഷാകര്‍ത്തൃ സംഘടന, സ്റ്റാഫ് കൗണ്‍സില്‍, എറിയാട് ഗ്രാമപ്പഞ്ചായത്ത്, വിദ്യാര്‍ഥികള്‍ എന്നിവരെ ഏകോപിച്ച് പ്രധാന അധ്യാപിക, മാനേജര്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി, പിടിഎ, പ്രസിഡന്റ്  നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വിജയം. കഴിഞ്ഞ വര്‍ഷം 97.4 ശതമാനം മാത്രമായിരുന്ന റിസല്‍ട്ട് ഇക്കൊല്ലം 99 ശതമാനം ആയി ഉയര്‍ത്തുവാനും ഫുള്‍ എ പ്ലസ് 15 ആയി ഉയര്‍ത്തുവാനും സാധിച്ചു.
Next Story

RELATED STORIES

Share it