thiruvananthapuram local

തീരദേശങ്ങളിലും പനിക്ക് ശമനമില്ല



കഴക്കൂട്ടം: നാട് പനിച്ചൂടില്‍ വിറക്കുമ്പോള്‍ ഉറക്കംനടിച്ച്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ള്‍. തിരുവനന്തപുരം നഗരസഭയുടെയും കഠിനംകളം , അഴൂര്‍, ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട മിക്ക തീരദേശ ഗ്രാമങ്ങളിലും പനിയും  പകര്‍ച്ചാവ്യാധികളും പടരുകയാണ്. അണ്ടൂര്‍ക്കോണം, മംഗലപുരം, പോത്തന്‍കോട് ഗ്രാമഞ്ചായത്ത്’ പ്രദേശങ്ങളിലും പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.  ഈ പഞ്ചായത്തു പരിധിയിലുള്ള അണ്ടൂര്‍ക്കോണം, മംഗലപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പനി ബാധിച്ച് ഡോക്ടറെ കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ദിവസം കഴിയുംതോറും ഭയാനകമായ വര്‍ധനവാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. തുമ്പ മുതല്‍ പെരുമാതുറ വരെയുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് അശ്രയമാണ് പുത്തന്‍തോപ്പില്‍ പ്രവര്‍ത്തിക്കുന്ന കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രം. ഇതിന് സമീപം 6 കിലോമീറ്റര്‍ മാറി തീരദേശത്ത് തന്നെ പ്രവര്‍ത്തിക്കുന്ന പുതുക്കുറുച്ചി ഹെല്‍ത്ത് സെന്ററും, ഒന്നര കിലോമീറ്റര്‍ മാറി പെരുമാതുറയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററും മല്‍സ്യതൊഴിലാളികളായ ആയിരങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറേ പ്രയോജനമാണ്. എന്നാല്‍ പനിയും പകര്‍ച്ചാവ്യാധികളും പടര്‍ന്നതോടെ ഈ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഹെല്‍ത്ത് സെന്ററിലായാലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായാലും കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ഞൂറിന് മുകളില്‍ പനി ബാധിതരാന്ന് ചികില്‍സ തേടിയെത്തിയത്.  എന്നാല്‍ ഇത്രയും രോഗികളെ ഉള്‍ക്കൊള്ളാനോ ഇവരെ പരിശോധിക്കാനോ  മരുന്ന് വിതരണം ചെയ്യാനോ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്ത അവസ്ഥയാണ്. ആശുപത്രികളിലെല്ലാം വേണ്ടത്ര ജീവനക്കാര്‍ ഇല്ലന്ന് മാത്രമല്ല നിലവിലുളള ജീവനക്കാര്‍ സഥിരമായി എത്തുന്നുമില്ല. ഡോക്ടറുടെ അവസ്ഥയും ഇത് തന്നെയാണ്. നൂറ് കണക്കിന് പനി ബാധിരാണ് പുത്തന്‍തോപ്പ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിയിട്ട് ഡോക്ടറെ കാണാനാകാതെ തിരിച്ച് മടങ്ങുന്നത്.  തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്. എല്ലാ സെന്ററുകളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടെങ്കിലും ഇവരുടെ സേവനവും ലഭ്യമല്ല. വാര്‍ഡ് ഒന്നിന് 20000 രൂപാ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടും ഒരു പാക്കറ്റ് ബ്ലീച്ചിങ് പൗഡര്‍ പോലും വൃത്തിഹീനമായ പ്രദേശത്ത് ബന്ധപ്പെട്ടവര്‍ തെളിച്ചിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. പനി പടരാതിരിക്കാനുള പ്രതിരോധ പരിപാടികളില്ല. പൊതു സ്തലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നതിന് യാതൊരു നിയന്ത്രണവുമില്ല. കുളങ്ങളെല്ലാം മാന്യങ്ങള്‍ കൊണ്ട് നിറഞ്ഞ് കൊതുക് പെരുകുന്നത് തുടരുകയാണ്.
Next Story

RELATED STORIES

Share it