kannur local

തില്ലങ്കേരിയില്‍ 40ഓളം കിണര്‍ നിര്‍മിക്കുന്നു

ഇരിട്ടി: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി തില്ലങ്കേരി പഞ്ചായത്ത് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40ഓളം കിണര്‍ നിര്‍മിക്കുന്നു. ഒരു കിണറിന് 35000 രൂപ മുതല്‍ 40000 രൂപ വരെ ചെലവിട്ടാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ നിര്‍മിക്കുന്നത്. പഞ്ചായത്തിലെ 13 വാര്‍ഡുകളിലും കിണര്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 16 കിണറുകളുടെ പ്രവൃത്തി ഇതിനകം പൂര്‍ത്തികരിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ കിണറിടിഞ്ഞു നശിച്ചുപോയ തെക്കംപോയിലിലെ പി വി സതിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ നിര്‍മിച്ചു നല്‍കി.
നാലാം വാര്‍ഡില്‍ നിര്‍മിക്കുന്ന കിണറുകളുടെ പ്രവൃത്തി പഞ്ചായത്തംഗം യൂ സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡില്‍ അഞ്ച് കിണറുകളാണ് നിര്‍മിക്കുന്നതെന്നും മാര്‍ച്ചിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രി ചെയര്‍പേഴ്‌സണ്‍ കെ കെ ശ്രീദേവി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി നാരായണന്‍, എം പി ലീന സംസാരിച്ചു. പഞ്ചായത്തിന്റെ പല മേഖലകളിലും കോളനികളുള്‍പ്പെടെ ഇപ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it