malappuram local

തിരൂരങ്ങാടി യത്തീംഖാന: പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ 17ന് തുടങ്ങും

തിരൂരങ്ങാടി: തിരൂരങ്ങാടി യത്തീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ക്ക് 17 ന് തുടക്കമാവും. രാവിലെ 10 മണിക്ക് യത്തീംഖാനയിലെ പൂ ര്‍വ വിദ്യാര്‍ഥികളുടെ കുടുംബ സംഗമം നടക്കും. ഓര്‍ഫനേജ് ഓര്‍മ്മ എന്ന പേരിലുള്ള ഈ സമ്മേളനം അഖിലേന്ത്യ മുസ് ലിം മജ്‌ലിസെ മുശാവറയുടെ പ്രസിഡന്റും പ്രമുഖ ചിന്തകനുമായ ഡോ: നൊവൈദ് ഹാമിദ് (ദല്‍ഹി)ഉദ്ഘാടനം ചെയ്യും.  കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി യത്തീംഖാന സ്ഥാപകരായ കെ എം സീതി സാഹിബ്, കെ എം മൗലവി, എം കെ ഹാജി എന്നിവരെ അനുസ്മരിക്കും. ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന ചരിത്ര സമ്മേളനം, കേരള മുസ്്‌ലിങ്ങള്‍ പിന്നിട്ട നാള്‍ വഴികള്‍ ചര്‍ച്ച ചെയ്യും.  ഈജിപ്ത് അമ്പാസഡര്‍ ഹാതിം അല്‍ സയ്യിദ് തഗ്ദീല്‍ ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ: ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തും.  വൈകുന്നേരം 6.30 ന് ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അംബാസഡര്‍ ഫഹദ് അഹമ്മദ് അല്‍ അവാദി ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. മന്ത്രി ഡോ: കെ ടി ജലീല്‍, എംപിമാരായ ഡോ:ശശി തരൂര്‍, പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് മുഖ്യാതിഥികളാവും. കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി മുഖ്യ പ്രഭാഷണം നടത്തും. 18 ന് രാവിലെ 10 മണിക്ക് യതീംഖാനയുടെ കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും. മുന്‍ മന്ത്രി മഞ്ഞളാം കുഴി അലി പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന സൗഹൃദ സദസ്സ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 6.30 ന് ഡോ: ജി എസ് പ്രദീപിന്റെ മെഗാ ക്വിസ്സ് ബ്രെയിന്‍ ബാറ്റില്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന  പരിപാടി 10 മണി വരെ നീണ്ടു നില്‍ക്കും.
Next Story

RELATED STORIES

Share it