malappuram local

തിരൂരങ്ങാടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് പരിശോധന നടത്തി. മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തിരൂരങ്ങാടി സിഐ ദേവദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
തിരൂരങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട വെളിമുക്ക്, പാലക്കല്‍, തിരൂരങ്ങാടി, ചെമ്മാട്, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ 13 വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയത്. പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്ക രീതിയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സിഐ പറഞ്ഞു.
Next Story

RELATED STORIES

Share it