തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡയാലിസിസ് യൂനിറ്റില്‍ അണുബാധ കണ്ടെത്തി
BY ajay G.A.G10 July 2018 4:29 PM GMT
X
ajay G.A.G10 July 2018 4:29 PM GMT
തിരുവനന്തപുരം. മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ അണുബാധ സാന്നിധ്യം കണ്ടെത്തി. ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധയാണ് ഉണ്ടായത്. ഡയാലിസിസ് യൂനിറ്റില്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. ഉടന്‍തന്നെ യൂനിറ്റ് അണുവിമുക്തമാക്കി. പ്രതിദിന പരിശോധനയിലാണ് ഡയാലിസിസ് യൂനിറ്റിലെ അഞ്ച് മെഷീനുകളില്‍ അണുബാധ സ്ഥിരീകരിച്ചതെന്നും ഉടനെ ഡയാലിസിസ് യൂനിറ്റ് അടച്ച് ആര്‍ഒ പ്ലാന്റ് അടക്കം അണുവിമുക്തമാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡയാലിസിസിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിലുണ്ടായ പിഴവോ വെള്ളം ശുദ്ധമല്ലാത്തതോ ആകാം ബാക്ടീരിയ ബാധയ്ക്ക് കാരണമെന്ന് കരുതുന്നു. വൃക്ക തകരാറിനെ തുടര്‍ന്ന് ശാരീരികമായി അവശരായി കഴിയുന്ന രോഗികള്‍ക്ക് രോഗപ്രതിരോധ ശേഷിയും നന്നെ കുറവാണ്. ബാക്ടീരിയ ബാധയുണ്ടായാല്‍ ശ്വാസകോശം, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകാനും സന്ധികളില്‍ നീര്‍ക്കെട്ടിനും കാരണമാകും. അണുബാധ കണ്ടെത്തിയ സമയത്ത് ഡയാലിസിസിന് വിധേയരായ ആറു രോഗികളുണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT