Flash News

തിരിഞ്ഞുകൊത്തി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഹര്‍ത്താലില്‍ പ്രകടനം നടത്തിയവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലിസ് നടപടി പരിഹാസ്യമാവുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം നല്‍കിയ ഹര്‍ത്താലില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുള്ള പ്ലക്കാര്‍ഡുകളേന്തി പ്രകടനം നടത്തിയവര്‍ക്കെതിരേയാണ്  പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്.
എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇരയുടെ പേരും പടവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായ വിവരം പുറത്തായതോടെ പോലിസ് വെട്ടിലായി. 13നാണ് പോസ്റ്റ്  പേജില്‍ പ്രത്യക്ഷപ്പെട്ടത്.
വിവാദമായതോടെ അന്നേ ദിവസം തന്നെ പേജില്‍ നിന്ന് പേര് നീക്കം ചെയ്തു. എന്നാല്‍, ഇരയുടെ ഫോട്ടോ ഇപ്പോഴുമുണ്ട്. പോലിസ് ഇപ്പോള്‍ സ്വീകരിക്കുന്ന നടപടിപ്രകാരം മുഖ്യമന്ത്രിക്കെതിരേയും നിയമ നടപടി സ്വീകരിക്കേണ്ടിവരും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേയാണ് മലപ്പുറത്ത് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. രാഷ്ട്രീയപ്പാര്‍ട്ടികളെയും വ്യക്തികളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ചിത്രവും പേരും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാല്‍, കുമ്മനത്തിന്റെ പോസ്റ്റിനു പിന്നാലെ പെരുമ്പാവൂരില്‍  കൊല്ലപ്പെട്ട ജിഷയുടെ ചിത്രം കുമ്മനം സ്വന്തം പേജില്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തുവന്നതോടെ ബിജെപിയെയും പ്രതിരോധത്തിലായി.
രാജത്തെ നടുക്കിയ ഒരു ക്രൂരസംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ പേരും ഹാഷ്ടാഗും വച്ച് ആയിരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുകയുണ്ടായി. കൊലയില്‍ പ്രതി ഷേധിച്ചു   നടന്ന ഹര്‍ത്താലിനെതിരായ നടപടിയുടെ മറവില്‍ വിവേചനപരമായി കേസെടുക്കുന്ന ഇടതു സര്‍ക്കാരിന്റെ പരിഹാസ്യ നിലപാടും വിമര്‍ശിക്കപ്പെടുകയാണ്.
Next Story

RELATED STORIES

Share it