Flash News

തിരിച്ചെടുത്തില്ലെങ്കില്‍ സൗജന്യ ചികിത്സക്കായി ആശുപത്രി തുടങ്ങും:ഡോ. കഫീല്‍ ഖാന്‍

തിരിച്ചെടുത്തില്ലെങ്കില്‍ സൗജന്യ ചികിത്സക്കായി ആശുപത്രി തുടങ്ങും:ഡോ. കഫീല്‍ ഖാന്‍
X


ന്യൂഡല്‍ഹി: തന്നെ സര്‍വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ സൗജന്യ ചികിത്സക്കായി ആശുപത്രി തുടങ്ങുമെന്ന് യുപി സര്‍ക്കാര്‍ ജയിലിലടച്ച ഡോ. കഫീല്‍ ഖാന്‍. രാജ്യത്തിന് അകത്തും പുറത്തും നിന്ന് നിരവധി പേര്‍ ജോലി വാഗ്ദാനം ചെയ്ത് വിളിക്കുന്നുണ്ട്. എന്നാല്‍ ഗോരഖ്പൂര്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ നിലവില്‍ സസ്‌പെന്‍ഷനിലുള്ള താന്‍ അടക്കമുള്ളവരെ തിരിച്ചെടുത്തില്ലെങ്കില്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഗൊരഖ്പുരില്‍ സൗജന്യ ചികിത്സക്കായി ആശുപത്രി തുടങ്ങുമെന്നും ആശുപത്രിയില്‍ മരുന്നുകള്‍ക്കു ക്ഷാമമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലയ്ക്കുമെന്ന കാര്യം 19 തവണ അറിയിച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ല.അവസാനനിമിഷവും ഒരോ കുട്ടിയെയും രക്ഷിക്കാന്‍ മാത്രമാണു താനുള്‍പ്പടെയുള്ളവര്‍ ശ്രമിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ശത്രുക്കളോടെന്ന പോലെയാണു പെരുമാറിയത്.
ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് വരുത്തിയെന്നാരോപിച്ച് യു.പി പോലീസ് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. കഫീല്‍ ഖാന്‍ എട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.
Next Story

RELATED STORIES

Share it