Flash News

തിരഞ്ഞെടുപ്പ് ഫലം തള്ളി പ്രതിപക്ഷം; പാക്കിസ്ഥാന്‍ ആഭ്യന്തര സംഘര്‍ഷത്തിലേക്ക്

തിരഞ്ഞെടുപ്പ് ഫലം തള്ളി പ്രതിപക്ഷം;  പാക്കിസ്ഥാന്‍ ആഭ്യന്തര സംഘര്‍ഷത്തിലേക്ക്
X
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍. പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലം തള്ളി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് പാര്‍ട്ടികള്‍ രംഗത്തെത്തിയത്. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നും വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) നടത്തിയ നിലപാട് മാറ്റവും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിലെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 116 സീറ്റുകളുമായി പിടിഐ മുന്നിലെത്തി. ആകെ പോള്‍ ചെയ്തതില്‍ 1.686 കോടി വോട്ടുകള്‍ പിടിഐ സ്വന്തമാക്കിയപ്പോള്‍ പിഎംഎല്‍എന്നിന് 12.89 കോടി വോട്ടുകള്‍ ലഭിച്ചു.
Next Story

RELATED STORIES

Share it