തിരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനവില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോളിയം കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് 21 പൈസയുമാണ് കൂട്ടിയത്. കര്‍ണാട—ക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 19 ദിവസമായി ഇന്ധനവില കൂട്ടിയിരുന്നില്ല.
ഡല്‍ഹിയില്‍ പെട്രോളിന് 74.80 രൂപയും ഡീസലിന് 66.14 രൂപയുമായിരുന്നു ഇന്നലത്തെ വില. ഡീസലിന്റെ വില ആദ്യമായാണ് 66 കടക്കുന്നത്. പെട്രോളിന്റെ വില 56 മാസത്തെ ഏറ്റവും ഉയരത്തിലാണ്.
Next Story

RELATED STORIES

Share it