Kottayam Local

തിടനാട് ഗവ. വിഎച്ച്എസ് സ്‌കൂളിന്റെ നവീകരണം പൂര്‍ത്തിയാവുന്നു



ഈരാറ്റുപേട്ട: ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് തിടനാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മിക്കുന്ന പ്രത്യേക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് പ്രവര്‍ത്തന സജ്ജമായി. തിടനാട് ജലനിധി നിര്‍മിക്കുന്ന സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സമുച്ചയവും ഇതോടൊപ്പം പൂര്‍ത്തിയായിട്ടുണ്ട്. ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32 വിദ്യാര്‍ഥികളാണ് ഇവിടെ അധികമായി എത്തിയിരിക്കുന്നത്. എല്‍കെജി മുതല്‍ പ്ലസ് ടു വരെയുള്ള പ്രദേശത്തെ വിദ്യാര്‍ഥികളുടെ പ്രധാന ആശ്രയമാണ് ഈ സ്‌കൂള്‍. മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി വിഎച്ച്എസ്ഇ പ്ലസ് ടുവിനും എസ്എസ്എല്‍സിയ്ക്കും 100 ശതമാനം വിജയം ഇക്കൊല്ലം കരസ്ഥമാക്കി.കൃഷി പ്രധാന വിഷയമായി രണ്ട് ബാച്ചുകളാണ് ഹയര്‍ സെക്കന്‍ഡറിയിലുള്ളത്.ജില്ലയിലെ മികച്ച കൃഷി അധ്യാപക അവാര്‍ഡ് ഈ സ്‌കൂളിലെ അധ്യാപകനായ തോമസ് ജോണിന് ലഭിച്ചു.
Next Story

RELATED STORIES

Share it