malappuram local

താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനം

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഏഴു പരിശോധന വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരെയും, പ്രസവ വാര്‍ഡുകളില്‍ ആറ് ഗൈനക്കോളജി ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കാന്‍ പ്രത്യേക യോഗത്തില്‍ തീരുമാനം.
നേത്രരോഗ വിഭാഗം, ഇഎന്‍ടി, തൊലി, ഓര്‍ത്തോ, പല്ല്, ജനറല്‍ വിഭാഗം, സര്‍ജന്‍ എന്നീ മേഖലയില്‍ വിദഗ്ധ ഡോക്ടര്‍മാരെയും പ്രസവ വാര്‍ഡുകളില്‍ മുഴുവന്‍ സമയ സേവനവും ലഭ്യമാക്കാനാണ് തീരുമാനം. മൂന്നാഴ്ചയ്ക്കുള്ളില്‍ പുതിയ ഡോക്ടര്‍മാരെ നിയോഗിച്ച് പരിശോധന ആരംഭിക്കും. കൂടാതെ വൈകീട്ട് ആശുപത്രിയില്‍ പരിശോധനക്കായി നിലവിലുള്ള ഡോക്ടര്‍ക്കൊപ്പം ഒരാളെയും, നാലു ജീവനക്കാരെയും നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ വി  പ്രകാശ്, സ്പീക്കറുടെ പ്രതിനിധി ടി. ജമാലുദ്ദീന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, മാതൃ ശിശു ആശുപത്രി സൂപ്രണ്ട് ഡോ. ആശ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it