Kollam Local

താലൂക്കാശുപത്രിയിലെ സംഘര്‍ഷം: വികസന സമിതി അപലപിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തെയും ആശുപത്രിയിലെ ജനലുകളും വാതിലുകളും തകര്‍ത്തതിന് എതിരെയും സാധാരണക്കാരായ രോഗികള്‍ക്ക് നേരിട്ട പ്രയാസങ്ങളെയും ആര്‍ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ താലൂക്ക് വികസനസമിതിയോഗം അപലപിച്ചു. കരുനാഗപ്പള്ളിയില്‍ ദേശീയപാത സ്ഥലമെടുപ്പിന് ഹൈവേയുടെ മധ്യത്തില്‍ നിന്നും ഇരുവശത്തെയും തുല്യമായി എടുക്കുംവിധം അലൈന്‍മെന്റ് രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കായംകുളം-ഓച്ചിറ-വയനകം-എവിഎച്ച്എസ് തഴവ-മൈനാഗപ്പള്ളി വഴി ശാസ്താംകോട്ട റൂട്ടിലെ കെഎസ്ആര്‍ടിസി ബസിന് സര്‍വ്വീസ് പുനസ്ഥാപിക്കണം, ക്ലാപ്പന എസ്‌വിഎച്ച്എസിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സൗകര്യപ്രദമാകുംവിധം രാവിലെയും വൈകീട്ടും മുള്ള കരുനാഗപ്പള്ളി-പാട്ടത്തില്‍കടവ് ബസ് സര്‍വ്വീസ് സമയക്രമം പരിഷ്‌ക്കരിക്കുക, പുതിയകാവ്-ചക്കുവള്ളി റോഡിലെ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിവാക്കുക, പുതിയകാവ്, പുത്തന്‍തെരുവ് ഭാഗങ്ങളില്‍ ഗ്രാഫിക് സിഗ്നല്‍ സംവിധാനം പുനസ്ഥാപിക്കുക, ചവറയില്‍ അത്യാധുനികരീതിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കുക, പുതിയകാവ്-തഴവ റൂട്ടില്‍ ഓടുന്ന പ്രൈവറ്റ് ബസ് ജീവനക്കാരുടെ പെരുമാറ്റം നിയന്ത്രിക്കുക, വൈകിട്ട് ആറിന് ശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്‍ വിജയന്‍പിള്ള എംഎല്‍എ, ജില്ലാപഞ്ചായത്തംഗം അഡ്വ. അനില്‍ എസ് കല്ലേലിഭാഗം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അയ്യാണിക്കല്‍ മജീദ്, എശ് ശ്രീലത, ലളിത പ സെലിന, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തഹസില്‍ദാര്‍ എശ് സാജിതബീഗം സംസാരിച്ചു.
Next Story

RELATED STORIES

Share it