Flash News

തായ്്‌ലന്‍ഡ്: ഗുഹയില്‍ പ്രാണവായുവിന്റെ അളവ് കുറയുന്നു; ഓക്‌സിജന്‍ ലഭിക്കാതെ രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഗുഹയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. സമണ്‍ കുനന്‍ (38) ആണു മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണു മരണം.
ഓക്‌സിജന്‍ കിട്ടാത്തതാണു മരണകാരണമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം കനത്ത മഴ പെയ്തതോടെ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം മന്ദഗതിയിലായിരിക്കുകയാണ്. വ്യാഴാഴ്ച ലുവാങ് ഗുഹയ്ക്കുള്ളിലെ വെള്ളം നീക്കുകയായിരുന്നു പ്രധാന ജോലി. വ്യാഴാഴ്ച മാത്രം 12.8 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്തുകളഞ്ഞു. അതോടെ മണിക്കൂറില്‍ 1.5 സെ.മീ എന്ന നിലയിലായി ജലനിരപ്പ് ഉയരുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്, ഗുഹാമുഖത്തു നിന്ന് ഉള്ളിലേക്ക് 1.5 കി.മീ വരെ സഞ്ചരിക്കാന്‍ കഴിഞ്ഞു. ഭക്ഷണവും വെള്ളവും ഗുഹയിലേക്ക് എത്തിക്കുന്നുണ്ട്.
ഗുഹ സ്ഥിതി ചെയ്യുന്ന  തായ്‌ലന്‍ഡിന്റെ വടക്കന്‍ മേഖലയില്‍ ഒരാഴ്ചയ്ക്കകം കാലവര്‍ഷം ശക്തമാവുമെന്നാണു കാലാവസ്ഥാ പ്രവചനം. മഴ നിലയ്ക്കണമെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം. പട്ടായ ബീച്ചില്‍ നിന്നു 400 മീറ്റര്‍ മാറിയാണു കുട്ടികളുള്ളത്. കോച്ചിന്റെയും ചില കുട്ടികളുടെയും ആരോഗ്യനില മോശമായതായി റിപോര്‍ട്ടുകള്‍ ഉണ്ട്.
പരിശീലനം ലഭിച്ച മുങ്ങല്‍ വിദഗ്ധന്‍ ശ്വാസംമുട്ടി മരിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളം കുറയുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്നാണു കരുതുന്നത്. കുട്ടികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയിട്ടേ അവരെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കൂവെന്ന് തായ്‌ലന്‍ഡ് ഭരണകൂടം അറിയിച്ചു. അതേസമയം കുട്ടികളുടെ ഇരിക്കുന്ന ഭാഗത്തിനു മുകളിലായി ഒരു വിടവ് കണ്ടെത്തി അതൊരു തുരങ്കമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആലോചനയിലുണ്ട്. ഇതിനായി മലമുകളില്‍ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതും കാലതാമസമുള്ള മാര്‍ഗമാണ്. മഴക്കാലമായതിനാല്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഗുഹയില്‍ നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ തായ് നാവിക സേന ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.  ജൂണ്‍ 23നാണു 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും ഗുഹയില്‍ കുടുങ്ങുന്നത്. ഒമ്പതു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ അവരെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
രക്ഷാപ്രവര്‍ത്തകരുടെ എണ്ണക്കൂടുതല്‍ ഗുഹയില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ കാരണമാവുന്നുണ്ടെന്ന് ആശങ്കയുണ്ട്. അഞ്ചു കിലോമീറ്റര്‍ നീളത്തില്‍ വായുസഞ്ചാരത്തിന് കേബിള്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it