താന്‍സാനിയയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 35 മരണം
BY fousiya sidheek8 May 2017 3:10 AM GMT
fousiya sidheek8 May 2017 3:10 AM GMT
ആരുഷ: ഉത്തര താന്‍സാനിയയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 35 പേര്‍ മരിച്ചു. 32 കുട്ടികളും രണ്ട് അധ്യാപകരും ബസ് ഡ്രൈവറുമാണ് മരിച്ചത്. രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ നില അതീവഗുരുതരമാണ്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ആരുഷയിലെ പ്രൈമറി സ്‌കൂളില്‍ നിന്നു മറ്റൊരു സ്‌കൂളില്‍ പരീക്ഷ എഴുതാനായി പോവുന്നതിനിടെയാണു സംഭവം. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നു മേഖലാ പോലിസ് കമാന്‍ഡര്‍ ചാള്‍സ് മുകുംബോ അറിയിച്ചു. അപകടത്തില്‍ പ്രസിഡന്റ് ജോണ്‍ മുഗുഫുലി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. അപകടം ദേശീയ ദുരന്തമാണെന്നും പ്രസിഡന്റ് പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT