World

താന്‍സാനിയയില്‍ ബോട്ട് മുങ്ങി 136 പേര്‍ മരിച്ചു

ദാറുസ്സലാം: താന്‍സാനിയയില്‍ വിക്ടോറിയ തടാകത്തില്‍ ബോട്ട് മുങ്ങി 136 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. ബോട്ടില്‍ 300ല്‍ അധികം പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 37 പേരെ രക്ഷപ്പെടുത്തിയതായി വാന്‍സാ പോലിസ് കമാന്‍ഡര്‍ ജോനാതന്‍ ഷാന്‍ അറിയിച്ചു. ഉഗാണ്ട, ടാന്‍സാനിയ, കെനിയ രാജ്യങ്ങളിലായാണ് വിക്ടോറിയ തടാകം സ്ഥിതി ചെയ്യുന്നത്.
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ വിക്ടോറിയയില്‍ ഉകാര ദ്വീപിന് സമീപമാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. 100 പേര്‍ക്കു സഞ്ചരിക്കാവുന്ന ബോട്ടില്‍ ഇതിന്റെ രണ്ടു മടങ്ങോളം അളുകളെ കുത്തിനിറച്ചതാണ് അപകടകാരണമായത്. ബഗുറോറയില്‍ ദ്വീപില്‍ നിന്നു ഉകാറയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച വൈകീട്ടാണ് അപകടം. ബഗുറോറയിലെ മാര്‍ക്കറ്റ്് ദിവസമായിരുന്നതാണ് ബോട്ടില്‍ യാത്രക്കാര്‍ കൂടാന്‍ കാരണമായതെന്നാണ് റിപോര്‍ട്ടുകള്‍. ബോട്ടില്‍ യാത്രക്കാരെ കൂടാതെ ചരക്കുകളും ഉണ്ടായിരുന്നതായി റിപോര്‍ട്ടുണ്ട്.
താന്‍സാനിയയില്‍ 1996ലുണ്ടായ ബോട്ടപകടത്തില്‍ 500 പേരും 2012ലുണ്ടായ അപകടത്തില്‍ 145 പേരും കൊല്ലപ്പെട്ടിരുന്നു.



Next Story

RELATED STORIES

Share it