malappuram local

താനൂരിന് ഇനി പുതിയ മുഖം; നഗര സൗന്ദര്യവല്‍ക്കരണം തുടങ്ങുന്നു

താനൂര്‍: നഗരം ഇനി പുതു മോടിയിലേക്ക്. വാഹനത്തിരക്കും കൈയേറ്റങ്ങളുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന താനൂര്‍ വി അബ്ദുറഹിമാന്‍ എംഎല്‍എയുടെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പുതുമോടിയണിയുന്നത്്. താനൂരിന്റെ ഹൃദയ ഭാഗമായ ജങ്ഷന്‍ മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള 400 മീറ്ററോളം ഭാഗജെത്ത റോഡ് ആധുനികരീതിയില്‍ നവീകരിച്ച് ഇരുഭാഗത്തും നടപ്പാതകള്‍ നിര്‍മ്മിക്കും.
റോഡിന് മധ്യഭാഗത്തായി ഡിവൈഡര്‍ സ്ഥാപിക്കും. അതില്‍ ചെടികളും പൂക്കളും വളര്‍ത്തുകയും ഇരുഭാഗങ്ങളിലും വഴിവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യും. റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ താനൂരിന്റെ ചരിത്രം രേഖപ്പെടുത്തുന്ന കവാടവും നിര്‍മിക്കും. പഴയ ബസ്റ്റാന്റിനോട് ചേര്‍ന്ന് അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിശ്രമ കേന്ദ്രവും, മുലയൂട്ട് കേന്ദ്രവും, വയോധികര്‍ക്കുള്ള ആശ്വാസ കേന്ദ്രവും ടോയ്‌ലെറ്റ് കോംപ്ലക്‌സും സ്ഥാപിക്കും.
ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്‌റഫ്, കൗണ്‍സിലര്‍ പി ടി ഇല്ല്യാസ്, താനൂര്‍ സിഐ ഷാജി, എംവിഐ സാജു ബക്കര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ എം സി റഹീം, ടി കെ എന്‍ അബ്ദുല്ലകുട്ടി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it