World

താടിയും ഹിജാബും നിരോധിച്ചത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇമാമിന് ജോലി പോയി

താഷ്‌കന്റ്: മുസ്്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതും പുരുഷന്‍മാര്‍ താടിവയ്ക്കുന്നതും നിരോധിച്ച തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പള്ളി ഇമാമിനു സര്‍ക്കാര്‍ സമിതിയിലെ പ്രാതിനിധ്യം നഷ്ടമായി. മതചിഹ്നങ്ങള്‍ ധരിക്കാനുള്ള അനുമതി പുനസ്ഥാപിക്കണമെന്നു പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോവിനോട് ആവശ്യപ്പെട്ടതിനാണു ഫസലുദ്ദീന്‍ പര്‍പ്പിയേവിനെ ഉസ്‌ബെകിസ്താന്‍ മുസ്‌ലിം ബോര്‍ഡില്‍ നിന്നു പുറത്താക്കിയത്. പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായ ഉസ്‌ബെകിസ്താനില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നതിനു വര്‍ഷങ്ങളായി അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ 2016ല്‍ ഷൗക്കത്ത് മിര്‍സിയോവ് അധികാരത്തിലേറിയതോടെ നിയമത്തില്‍ ഇളവു നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ നടപടി. കഴിഞ്ഞ ആഗസ്തില്‍ പക്ഷേ അനുമതി പിന്‍വലിക്കുകയും മതപരമായ വേര്‍തിരിവു സൂചിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നു നിയമമുണ്ടാക്കുകയും ചെയ്തു. ഇതോടെ ഫസലുദ്ദീന്‍ പര്‍പ്പിയേവ് ഹിജാബും താടിയും അനുവദിക്കണമെന്നു സാമൂഹിക മാധ്യമങ്ങള്‍ വഴി ആവശ്യപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it