താജ്മഹല്‍ സംരക്ഷണം: യുപി സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: താജ്മഹലിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് കരടു റിപോര്‍ട്ട് സമര്‍പ്പിച്ചതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ആശങ്കയെ ജസ്റ്റിസുമാരായ എ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് കരടു പദ്ധതി സമര്‍പ്പിച്ചത്. അത് പരിശോധിച്ച് ബോധ്യം വരുത്തേണ്ടത് കോടതിയുടെ ജോലിയാണോ- ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു. കരടു റിപോര്‍ട്ട് തയ്യാറാക്കുന്നതിന് താജ്മഹലിന്റെ സംരക്ഷണച്ചുമതലയുള്ള പുരാവസ്തു വകുപ്പിനോട് ചര്‍ച്ച ചെയ്യാതിരുന്നത് അദ്ഭുതമുളവാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. താജ്മഹല്‍ സംരക്ഷണ പദ്ധതി കേന്ദ്രമോ ബന്ധപ്പെട്ട അധികൃതരോ യുനെസ്‌കോയുടെ പാരിസിലെ ലോക പൈതൃകകേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നോ എന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് കോടതി ആരാഞ്ഞു. ലോക പൈതൃകപ്പട്ടികയില്‍ നിന്നു താജ്മഹലിനെ ഒഴിവാക്കിയാല്‍ എന്തു സംഭവിക്കുമെന്നും കോടതി ചോദിച്ചു.
Next Story

RELATED STORIES

Share it