Flash News

താജ്മഹല്‍ ഷാജഹാന്‍ നല്‍കിയത്‌: തെളിവ് ഹാജരാക്കണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡിനോട് സുപ്രിംകോടതി

താജ്മഹല്‍   ഷാജഹാന്‍ നല്‍കിയത്‌: തെളിവ് ഹാജരാക്കണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡിനോട് സുപ്രിംകോടതി
X
ന്യൂഡല്‍ഹി: താജ്മഹല്‍ വഖ്ഫ് സ്വത്തായി ഷാജഹാന്‍ കൈമാറിയതാണെന്നതിന് അദ്ദേഹത്തിന്റെ കൈയൊപ്പോടു കൂടിയ അസല്‍ സ്വത്തവകാശ രേഖ ഒരാഴ്ചയ്ക്കകം കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രിംകോടതി. താജ്മഹല്‍ വഖ്ഫ് ബോര്‍ഡിന്റേതാണെന്ന കാര്യം ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. താജ്മഹല്‍ ഉത്തര്‍ പ്രദേശിലെ സുന്നി വഖ്ഫ് ബോര്‍ഡിന്റേതായി രജിസ്റ്റര്‍ ചെയ്ത ബോര്‍ഡിന്റെ 2005ലെ തീരുമാനത്തിനെതിരേ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) കോടതിയെ സമീപിച്ചത്.


കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ, താജ്മഹല്‍ ഷാജഹാന്റെ കാലം മുതല്‍ വഖ്ഫ് നാമയുടെ കീഴിലുള്ള സ്വത്താണെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് വാദിച്ചപ്പോഴാണ് കോടതിയുടെ ഈ പരാമര്‍ശം.
ഷാജഹാന്‍ എങ്ങനെയാണ് വഖ്ഫ് നാമയില്‍ ഒപ്പിട്ടതെന്നും അത് എപ്പോഴാണ് നിങ്ങള്‍ക്ക് കിട്ടിയതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
250 വര്‍ഷത്തില്‍ അധികം കാലം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈവശമുണ്ടായിരുന്ന താജ്മഹല്‍, പിന്നീട് കേന്ദ്രസര്‍ക്കാരിന് കൈമാറുകയായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കാണ് അതിന്റെ കൈകാര്യ ചുമതല. ഭരണ നിര്‍വഹണത്തിനുള്ള അവകാശവും എഎസ്‌ഐക്കായിരുന്നു. പിന്നീട്, താജ്മഹലിന്റെ ചരിത്രത്തില്‍ എപ്പോഴാണ് വഖ്ഫ് ബോര്‍ഡ് കടന്നുവരുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഷാജഹാന്റെ മകനായിരുന്ന ഔറംഗസീബ് പിതാവിന്റെ അവസാന കാലത്ത് താജ്മഹല്‍ കാണാവുന്ന രീതിയില്‍ അദ്ദേഹത്തെ ആഗ്ര കോട്ടയില്‍ വീട്ടു തടങ്കലിലടച്ചിരിക്കുകയായിരുന്നു. വീട്ടുതടങ്കലിലായിരിക്കെ ഷാജഹാന്‍ എങ്ങിനെയാണ് വഖ്ഫ് നാമയില്‍ ഒപ്പിടുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഷാജഹാന്‍ ജീവിച്ചിരുന്ന കാലത്ത് വഖ്ഫ്‌നാമ ഇല്ലായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എഡിഎന്‍ റാവു വാദിച്ചു.
Next Story

RELATED STORIES

Share it