തര്‍ക്കപ്രദേശം ഒരിഞ്ചു പോലും വിട്ടുനല്കില്ലെന്നു ചൈന
BY kasim kzm29 Jun 2018 4:04 AM GMT
kasim kzm29 Jun 2018 4:04 AM GMT
ബെയ്ജിങ്: തര്‍ക്കപ്രദേശങ്ങളില്‍ നിന്ന് ഒരിഞ്ചു പോലും പിന്മാറില്ലെന്നു യുഎസിന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തര്‍ക്കവിഷയങ്ങളിലെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
ദക്ഷിണ ചൈന ഉള്‍ക്കടല്‍, തായ്വാന് എന്നീ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ ചൈനയുടെ നിലപാട് ഉറച്ചതും സുവ്യക്തവുമാണ്. ചൈനയുടെ പരമാധികാരവും അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇതില്‍ നിന്ന് ഒരിഞ്ചു പോലും മാറ്റമുണ്ടാവില്ല- ഷി ജിന്‍പെങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
മുന്‍ഗാമികള്‍ കൈമാറിയ ഭൂപ്രദേശത്തു നിന്ന് ഒരിഞ്ചു പോലും വിട്ടുനല്‍കില്ല. ആരുടെയും ഒന്നും തങ്ങള്‍ കൈവശപ്പെടുത്തുകയുമില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ദക്ഷിണ ചൈനാ ഉള്‍ക്കടലിലെ ദ്വീപ്സമൂഹങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചൈനയും യുഎസും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT