Alappuzha local

തര്‍ക്കം; കോണാട്ടുകരിപാടത്തെ നെല്ലെടുപ്പ് മുടങ്ങി



എടത്വാ: നെല്ലെടുപ്പിന് കൂടുതല്‍ തൊഴിലാളികളെ ഇറക്കിയതിനെചൊല്ലി യൂനിയന്‍തര്‍ക്കം കോണാട്ടുകരി പാടത്തെ നെല്ലെടുപ്പ് മുടങ്ങി. തകഴി കൃഷിഭവന്‍ പരിധിയില്‍പെട്ട കോണാട്ടുകരി (കറുകയില്‍) പാടത്തെ നെല്ലെടുപ്പാണ് യൂനിയന്‍ തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയത്. ഇടത് യൂനിയനില്‍പെട്ട രണ്ടുതൊഴിലാളികളെ ഇക്കുറി സിഐടിയു അധികമായി ഇറക്കിയിരുന്നു. ഇതിനെതിരെ ബിഎംഎസ് പ്രതിഷേധമായി രംഗത്തുവന്നതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഏജന്‍സികള്‍ നെല്ല് സംഭരണത്തിന് വള്ളവുമായി എത്തിയപ്പോഴാണ് തൊഴിലാളി തര്‍ക്കം തുടങ്ങിയത്. സിഐടിയു അധികമായിറക്കിയ തൊഴിലാളികളെ പിന്‍വലിക്കുകയോ തങ്ങളുടെ യൂണിയനില്‍പെട്ട രണ്ടുതൊഴിലാളികളെ അധികമായി ഇറക്കുകയോ ചെയ്യണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ബിഎംഎസിന്റെ ആവശ്യം ഇടത് യുനിയന്‍ തള്ളിയതോടെ നെല്ലെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തൊഴിലാളികള്‍ ഏജന്റുമാരോട്  ആവശ്യപ്പെട്ടു. കഴിഞ്ഞ സീസണിലും തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സമീപ പാടശേഖരങ്ങളില്‍ ദിവസങ്ങളോളം നെല്ലെടുപ്പ് നിര്‍ത്തിവച്ചിരുന്നു. ലേബര്‍ ഓഫിസറിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളും കര്‍ഷകരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നെല്ലെടുപ്പ് പുനരാരംഭിച്ചത്. തൊഴിലാളി തര്‍ക്കം രൂക്ഷമായതോടെ കര്‍ഷകരും പ്രതിസന്ധിയിലായി.
Next Story

RELATED STORIES

Share it