malappuram local

തരിശ് ഭൂമിയില്‍ നെല്‍കൃഷി; പരീക്ഷണവുമായി കര്‍ഷക കൂട്ടായ്മ

ചേളാരി: പെരുവള്ളൂരില്‍ തരിശായി കിടന്ന 30 ഏക്കര്‍ വയലുകളില്‍  നെല്‍കൃഷിയിറക്കി മൈത്രി കര്‍ഷക കൂട്ടായ്മ മാതൃകയാവുന്നു. ഗ്രാമപ്പഞ്ചായത്തിന്റെയും സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് നെല്‍കൃഷിയിറക്കിയത്. ഏക്കര്‍കണക്കിന് വയല്‍  കാട് നിറഞ്ഞ് തരിശായി കിടക്കുന്നത് കണക്കിലെടുത്ത് കൃഷി വകുപ്പും ഗ്രാമപ്പഞ്ചായത്തും മുന്നിട്ടിറങ്ങി കര്‍ഷകരുടെ യോഗം വിളിച്ച് കൂട്ടുകയായിരുന്നു. അഞ്ചു  മുതല്‍ 15 വര്‍ഷം വരെ തരിശായി കിടന്ന വയലുകളാണ് ഉഴുത് മറിച്ച് കൃഷിയോഗ്യമാക്കിയത്. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കാവുങ്ങല്‍ ഇസ്മായിലിന്റെ അധ്യക്ഷതയില്‍ പ്രദേശത്തെ കര്‍ഷകരുടെ യോഗം വിളിച്ച് കൂട്ടി 25 പേരടങ്ങുന്ന കര്‍ഷകരുടെ കൂട്ടായ്മയുണ്ടാക്കി മൈത്രി പാടശേഖര സമിതിക്ക് രൂപം നല്‍കിയത്. മൈത്രിപാടശേഖര സമിതി കണ്‍വീനര്‍ പി സി സദാനന്ദന്റെ നേതൃത്വത്തിലാണു കര്‍ഷകര്‍ രംഗത്തുള്ളത്. നെല്‍കൃഷി അപ്രത്യക്ഷമായ ഈ പ്രദേശത്ത് ജലക്ഷാമം നേരിടുന്നതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണു നെല്‍കൃഷി വീണ്ടും തിരിച്ചു കൊണ്ടു വരുന്നത്. ഒരേക്കര്‍ വയലിലെ നെല്ലില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ച്‌വയ്ക്കാന്‍ സാധിക്കുമെന്നാണു കൃഷി വകുപ്പിന്റെ കണ്ടെത്തല്‍. നെല്ലിന്റെ തണ്ടുകളില്‍ സംഭരിച്ചുണ്ടാവുന്ന വെള്ളം വയല്‍പ്രദേശങ്ങളിലെ വരള്‍ച്ച നേരിടാന്‍ മറ്റു കൃഷികളേക്കാളും സഹായകരമാവുമെന്ന കണ്ടെത്തലാണ് ഏറെ പ്രേരണയെന്ന് അധികൃതര്‍ പറഞ്ഞു. നെല്‍കൃഷി ഇല്ലാതായതോടെയാണ് ഇവിടങ്ങളില്‍ വെള്ളക്ഷാമവും തുടങ്ങിയതെന്ന് സമീപവാസികളുടെ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമപ്പഞ്ചായത്ത് സൗജന്യ വിത്തും പലിശരഹിത വായ്പ ബാങ്കും നല്‍കിയാണ് പ്രോല്‍സാഹനം നല്‍കിയത്.  കതിരിടാന്‍ അടുത്തെത്തിയ പാകത്തില്‍ 30 ഏക്കറില്‍ പച്ച വിരിച്ച് നില്‍ക്കുന്ന നെല്‍വയല്‍ കൗതുക കാഴ്ചയാണ്. കല്ലട പാടം മുതല്‍ പേങ്ങാട്ട് കുണ്ട് വരെ  വ്യാപിച്ച് കിടക്കുന്ന മുടി മണ്ണില്‍, എള്ളാടശ്ശേരി, അരീക്കാട്ട്, എരഞ്ഞിപ്പുറം ഭാഗങ്ങളിലാണു പുതിയ നെല്‍കൃഷിയിറക്കിയത്.പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ നെല്‍ക്കൃഷി  അടുത്ത വര്‍ഷം 10 ഏക്കറില്‍ കൂടി  വ്യാപിപ്പിപ്പിക്കാനാണു പദ്ധതി. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച 1009 എന്ന് കര്‍ഷകര്‍ പേരിട്ട് വിളിക്കുന്ന വിത്താണ് വിളയിച്ചത്.  വിളവെടുപ്പ് ഉല്‍സവമാക്കാനുള്ള ഒരുക്കത്തിലാണു മൈത്രി കര്‍ഷക കൂട്ടായ്മ.തിരൂരങ്ങാടി: മമ്പുറം വെട്ടത്തു ബസാറിന് സമീപം ആലുങ്ങതായം പ്രദേശത്ത് നിര്‍മിക്കുന്ന മൊബൈല്‍ ടവറിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലവും സമീപത്തായി വിവിധ കൃഷി നടക്കുന്ന വയലുമാണ്. ടവര്‍ നിര്‍മാണത്തിനെതിരെ സമീപ വാസികള്‍ എ ആര്‍ നഗര്‍ പഞ്ചായത്തില്‍ നല്‍കിയ പരാതിയില്‍ സ്റ്റോപ്പ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്.  തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്തില്‍ ടവര്‍ കമ്പനി അധികൃതരുടെയും പരാതിക്കാരുടെയും യോഗം ചേര്‍ന്നു. ടവര്‍ വരുന്നതിലുളള ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ടവര്‍ കമ്പനി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റ് കുപ്പേരി സുബൈദ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹീംകുട്ടി, സെക്രട്ടറി എ സി അശോകന്‍, കെ ലിയാഖത്തലി, കള്ളിയത്ത് റുഖിയ, എന്‍ വി നഫീസ, മെംബര്‍ പിലാതോടന്‍ സുഹറ, റഷീദ് കൊണ്ടാണത്ത്, ഇ കെ ഖാലിദ്, ടി ടി അബ്ദുറഹിമാന്‍കുട്ടി, വി എസ് ശംസുദ്ദീന്‍, വലിയാട്ട് ഷംസുദ്ദീന്‍, കമ്പനി അധികൃതര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it