തപാല്‍ വകുപ്പും ഇന്‍ഷുറന്‍സ് കമ്പനി ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പിനു കീഴില്‍ പുതിയ ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രവര്‍ത്തനസജ്ജമാകുമെന്ന് വകുപ്പ് മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തയാഴ്ച തുടക്കമാവുമെന്നും മന്ത്രി വ്യക്തമാക്കി. തപാല്‍ വകുപ്പ് മാറ്റത്തിന്റെ പാതയിലാണെന്നും കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it