malappuram local

തദ്ദേശ സ്വയംഭരണ വകുപ്പ് സംയോജന നീക്കം അധികാര കേന്ദ്രീകരണത്തിനുള്ള കുറുക്കുവഴി: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് നീക്കം അധികാര കേന്ദ്രീകരണത്തിനുള്ള കുറുക്കുവഴിയാണെന്നും, സംയോജനം മൂലം ജീവനക്കാര്‍ക്കും പൊതുജനത്തിനും സര്‍ക്കാറിനുമുള്ള നേട്ടമെന്തെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്ഇയു) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുമ്പില്‍ നടത്തിയ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം. പഞ്ചായത്ത് വകുപ്പ് ഉള്‍പ്പടെയുള്ളവയെ ‘പഞ്ചാപത്ത്’ വകുപ്പാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.
പി അബ്ദുല്‍ ഹമീദ് എംഎല്‍എ, മുസ്്‌ലിംലീഗ് ജില്ലാ ജന.സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, പി കെ സി അബ്ദുല്‍ റഹിമാന്‍, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, എസ്ഇയു സംസ്ഥാന പ്രസിഡന്റ് എ എം അബൂബക്കര്‍, വൈസ് പ്രസിഡന്റ് സി എച്ച് ജലീല്‍, സെക്രട്ടറിമാരായ എം എ മുഹമ്മദാലി, അബ്ദുല്ല കോഴിക്കോട്, വിവിധ സംഘടനാ നേതാക്കളായ കെ ടി അമാനുല്ല, ഇസ്മായില്‍, വി പി ദിനേശ്, ഷൂക്കൂര്‍, ടി സി അബ്ദുല്‍ ലത്തീഫ്, റഷീദ്, പി അസ്‌ലഹ്, അബ്ദുല്‍ മജീദ്, ആമിര്‍ കോഡൂര്‍, ഹമീദ് കുന്നുമ്മല്‍, സി ലക്ഷ്മണന്‍, സലിം ആലിക്കല്‍, സി ലക്ഷ്മണന്‍, മാട്ടി മുഹമ്മദ്, എ കെ ഷരീഫ്, യിപി വാഹിദ്, വി കെ മുനീര്‍ റഹ്മാന്‍, അബ്ദുര്‍റഹ്മാര്‍ മുണ്ടോടന്‍, അനില്‍ കുമാര്‍ വള്ളിക്കുന്ന്, ടി പി ശശികുമാര്‍, ഷാഹിദ് റഫീഖ്, പി പി എം അഷ്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it