Flash News

തണ്ണീര്‍ത്തട കൈയേറ്റം : രജിസ്റ്റര്‍ ചെയ്തത് 103 കേസുകള്‍



തിരുവനന്തപുരം: സംസ്ഥാനത്ത് തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതിയില്‍ കുറവുണ്ടെന്ന് റീസര്‍വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. മൂന്നു ജില്ലകളിലായി 103 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വെള്ളായണിക്കായലില്‍ 33 കേസുകളിലായി 77.11 ആര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ 63 അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി. കോട്ടയത്ത് 10 കേസുകളിലായി 01.1234 ഹെക്ടര്‍ കൈയേറ്റം ഉണ്ടായിട്ടുണ്ട്. കൊല്ലത്ത് കൈയേറ്റക്കാരുടെ എണ്ണം തിട്ടപ്പെടുത്തിവരികയാണ്. കൊല്ലത്ത് 13 കേസുകളിലും ആലപ്പുഴയില്‍ 34 കേസുകളിലും കോട്ടയത് 10 കേസുകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടില്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞിനെ മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it