World

തട്ടിപ്പ് കേസ്: ദുബയില്‍ ഇന്ത്യക്കാര്‍ക്ക് 517 വര്‍ഷം തടവ്

ദുബയ്: സാമ്പത്തിക തട്ടിപ്പ് കേസില്‍ മൂന്ന് ഇന്ത്യക്കാരെ ദുബയ് കോടതി 517 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ദുബയ് മീഡിയ സിറ്റിയിലെ എക്‌സ്‌റ്റെന്‍ഷ്യല്‍ എന്ന വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ ഉടമസ്ഥനും ഗോവ സ്വദേശിയുമായ സിഡ്‌നി ലിമോസ്, ഭാര്യ വലനി, മാനേജര്‍ റയാന്‍ ഡിസൂസ എന്നിവരെയാണ് ശിക്ഷിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് 20 കോടിയിലധികം ഡോളര്‍ തട്ടിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
വിദേശനാണയ വിനിമയ കമ്പോളത്തില്‍ നിക്ഷേപിക്കാമെന്നു പറഞ്ഞായിരുന്നു സ്ഥാപനം പണം വാങ്ങിയിരുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് പണം കൃത്യമായി നല്‍കിയിരുന്നു. ക്രമേണ പണം നല്‍കുന്നതില്‍ വീഴ്ചവന്നു. പണം വകമാറ്റി ചെലവഴിച്ചതാണു കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിക്ഷേപകരുടെ 500ലധികം പരാതികളാണ് പോലിസിന് ലഭിച്ചത്.
Next Story

RELATED STORIES

Share it