Flash News

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍
X
ന്യൂഡല്‍ഹി:ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് നടപടി തുടങ്ങിയതായി കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രിംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.



വ്യാജലൈസന്‍സുകള്‍ തടയുകയാണ് ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലെയും വിവരം തത്സമയം ലഭിക്കുന്ന സോഫ്റ്റ് വയറുകള്‍ വികസിപ്പിച്ചുവരുകയാണെന്നു സമിതി വ്യക്തമാക്കി.വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കുന്നതിന് ഗതാഗത മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുമായി നവംബര്‍ 28ന് ചര്‍ച്ച നടത്തിയതായി സമിതി അറിയിച്ചു.
Next Story

RELATED STORIES

Share it