Flash News

ഡ്രൈവര്‍ മുസ്്‌ലിമായതിന്റെ പേരില്‍ ഒല ടാക്‌സി റദ്ദാക്കി വിഎച്ച്പി അംഗം

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ, സാംസ്‌കാരിക, പെട്രോളിയം മന്ത്രിമാര്‍ അടക്കം ട്വിറ്ററില്‍ പിന്തുടരുന്ന വിഎച്ച്പി പ്രവര്‍ത്തകന്റെ വര്‍ഗീയ ട്വീറ്റിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ഡ്രൈവര്‍ മുസ്‌ലിമായതിനാല്‍ ബുക്ക് ചെയ്ത ഒല ടാക്‌സി റദ്ദ് ചെയ്‌തെന്ന  അഭിഷേക് മിശ്രയെന്ന വിഎച്ച്പിക്കാരന്റെ വര്‍ഗീയ ട്വീറ്റാണ് വ്യാപക പ്രതിഷേധത്തിനു വഴിവച്ചത്.
ഈ മാസം 20നാണ് മിശ്ര ഒല ബുക്ക് ചെയ്തത്. മസൂദ് ആലം എന്ന മുസ്‌ലിമായിരുന്നു ഇതിന്റെ ഡ്രൈവര്‍. ഒരു ജിഹാദിക്ക് പണം നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ബുക്ക് ചെയ്ത ഒല താന്‍ റദ്ദാക്കിയെന്നായിരുന്നു ഇയാളുടെ ട്വീറ്റ്. റദ്ദ് ചെയ്തതിന്റെ ചിത്രവും ട്വീറ്റിനോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു.
ട്വീറ്റിനെതിരേ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ തുടങ്ങിയവര്‍ ഉള്‍പ്പെടെ 14,000 പേരാണ് ഇയാളെ ട്വിറ്ററില്‍ പിന്തുടരുന്നത്.
അതേസമയം, തൊഴിലാളികളെ നിയമിക്കുന്നത് ജാതിയോ മതമോ നോക്കിയല്ലെന്നും ഒരു കാരണവശാലും തൊഴിലാളികളോട് വിവേചനം കാണിക്കാന്‍ അനുവദിക്കില്ലെന്നും ഒല കമ്പനി വ്യക്തമാക്കി.
Next Story

RELATED STORIES

Share it