ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നല്‍കിയ അധികാരം റദ്ദാക്കി

കൊച്ചി: ആശുപത്രികള്‍ക്കും മറ്റും അനുവദിക്കുന്ന അവശ്യ മയക്കുമരുന്നുകളുടെ വില്‍പനയ്ക്കും മറ്റും ലൈസന്‍സ് അനുവദിക്കാനുള്ള അധികാരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. മയക്കുമരുന്ന് നിരോധന നിയമത്തില്‍ ഈ വര്‍ഷം ഫെബ്രുവരി 22ന് കൊണ്ടുവന്ന ഭേദഗതിയിലൂടെ അധികാരം നല്‍കിയ നടപടിയാണ് റദ്ദാക്കിയത്. എന്‍ഡിപിഎസ് വസ്തുക്കളുമായി ബന്ധപ്പെട്ട അധികാരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് കൈമാറിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി എം എസ് അബ്ദുറഹീം നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ചികില്‍സയ്ക്ക് ഉപയോഗിക്കാന്‍ ആവശ്യമായ തോതില്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നാര്‍ക്കോട്ടിക് ഡ്രഗ്‌സ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കാനുള്ള അധികാരമാണ് നേരത്തേ ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ഡീലര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരമുള്‍പ്പെടെ ഭേദഗതിയിലൂടെ നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it