ernakulam local

ഡോ.ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ നടപടിക്കെതിരേ നഗരത്തില്‍ പ്രതിഷേധമിരമ്പി



കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ.ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപരിശോധിക്കണമെന്നും വിധി പ്രസ്താവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയെയും വകഞ്ഞ് മാറ്റിയാണ് റാലി ആരംഭിച്ച കലൂര്‍ മണപ്പാട്ടിപ്പറമ്പിലേക്ക് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് റമദാന്‍ വ്രതം അനുഷ്ടിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയത്. വിവിധ മുസ്‌ലിം സംഘടനകള്‍ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭരണഘടനാ വിരുദ്ധമായ വിധി പ്രസ്താവം നടത്തിയ ജുഡീഷ്യറിക്ക് കനത്ത താക്കീത് നല്‍കുന്നതായിരുന്നു മാര്‍ച്ച്. സെന്റ്്്. ആല്‍ബര്‍ട്‌സ് കോളജിന് മുന്നില്‍ ബാരിക്കേഡുകള്‍ നിരത്തി മാര്‍ച്ച് തടയാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വകഞ്ഞ് മാറ്റി  മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് തേര്‍വാഴ്ച നടത്തുകയായിരുന്നു.ആദ്യം ജലപീരങ്കി ഉപയോഗിച്ചെങ്കിലും അത് വകവയ്്ക്കാതെ കുതിച്ചവര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചു. ജലപീരങ്കിയിലെ വെള്ളവും തീര്‍ന്നു. നാല് ഗ്രനേഡുകള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ എറിഞ്ഞെങ്കിലും ഒരെണ്ണം മാത്രമാണ് പൊട്ടിയത്.   പോലിസ് പ്രവര്‍ത്തകരെ ദാക്ഷ്യണ്യമില്ലാതെ തല്ലിച്ചതക്കുകയും തലയടിച്ച് പൊട്ടിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ലാത്തി രണ്ടായി പിളര്‍ന്നു. ലാത്തിയടിയിലും പിന്‍മാറാതെ മുന്നോട്ട് കുതിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
Next Story

RELATED STORIES

Share it