Alappuzha local

ഡോക്ടര്‍ വൈകി വരുന്നതിനെതിരേ ആശുപത്രിയുടെ ഗേറ്റ് പൂട്ടി പ്രതിഷേധം



അമ്പലപ്പുഴ: ഡോക്ടര്‍ പതിവായി വൈകിയെത്തുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി ഗേറ്റ് പൂട്ടി. വൈകിയെത്തിയ ഡോക്ടറെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
തകഴി പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി നടന്നത്. കരുവാറ്റ സ്വദേശിനിയായ ഡോക്ടര്‍ പതിവായി 10 മണികഴിഞ്ഞാണ് എത്തുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു വരെയാണ് ഒപി സമയം. എങ്കിലും ഉച്ചയ്ക്ക് ഒരു മണികഴിയുമ്പോള്‍ ഡോക്ടര്‍ മടങ്ങിപോവാറാണ് പതിവ്. പലതവണ നാട്ടുകാരും രോഗികളും ഈ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
ഇന്നലെ രാവിലെ ഒമ്പതിന് ഡോക്ടര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി ഗേറ്റ് പൂട്ടിയത്. രോഗികളെയും മറ്റ് ജീവനക്കാരെയും ആശുപത്രിയില്‍ കടക്കാന്‍ ഇവര്‍ അനുവാദം നല്‍കിയിരുന്നു. 1015 ഓടെയാണ് ഡോക്ടര്‍ എത്തിയത്. അകത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ച ഡോക്ടറെ പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് അമ്പലപ്പുഴ പോലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഡോക്ടറെ അകത്തു പ്രവേശിക്കാന്‍ അനുദിക്കുകയായിരുന്നു. ഉച്ചയോടെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വസന്തദാസും സ്ഥലത്തെത്തി. ഡോക്ടര്‍ കൃത്യ സമയത്ത് എത്താന്‍ നടപടി സ്വീകരിക്കുമെന്ന ഡിഎംഒയുടെ ഉറപ്പിന്മേല്‍ ഉച്ചയ്ക്ക് രണ്ടോടെ പ്രതിഷേധം അവസാനിപ്പിച്ചു.
തകഴി ഏരിയ സെക്രട്ടറി മദന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം രഞ്ജിത്ത്, സി ആര്‍ സുധീഷ്, കലേഷ്, ശ്യാം,അനിത, ദമത്ത് ലാല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it