thrissur local

ഡോക്ടര്‍മാര്‍ക്കിടയില്‍ ആദര്‍ശാധിഷ്ഠിത മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി



മുളങ്കുന്നത്ത്കാവ്: പുതിയ തലമുറയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ ആദര്‍ശാധിഷ്ഠിതമൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സര്‍വകലാശാല    ഇക്കാര്യം ഗൗരവമായി  എടുക്കേണ്ടതാണെന്നും കൊട്ടിഘോഷിക്കുന്ന തരത്തിലുള്ള  പനി ഭീഷണി ഇല്ലെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍. ആരോഗ്യ   സര്‍വകലാശാലയില്‍ പുതിയതായി നിര്‍മ്മിക്കുന്ന അഞ്ച് കെട്ടിടങ്ങളുടെ നിര്‍മ്മാണ ഉല്‍ഘാടനവും സാമ്പത്തികമായി പിന്നോക്കും നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസതക അലവന്‍സ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പനിയും പനിമരണവും വ്യാപകമാണെന്ന് പ്രചരണം മരുന്നു കമ്പനികളെ സഹായിക്കാന്‍ ആണ്. മെഡിക്കല്‍   എത്തിക്‌സ് കൈമോശം  വരുന്ന യുവതലമുറയാണ്  ഈ മേഖലയിലേക്ക് കൂടുതലായി കടന്നുവരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.കെ.സി.നായര്‍ അദ്ധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it