ഡോക്ടര്‍മാരുടെ സമരം: കെജിഎംഒ സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം പരാജയമാണെന്നു കെജിഎംഒ സംസ്ഥാന സമിതി യോഗത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരില്‍ നിന്നു മതിയായ ഉറപ്പുകള്‍ വാങ്ങാതെ സമരം അവസാനിപ്പിച്ച നേതൃത്വം രാജിവയ്ക്കണമെന്ന് തിരുവനന്തപുരമടക്കമുള്ള ആറു ജില്ലാ കമ്മിറ്റിള്‍ ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറിയടക്കം മൂന്നു സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചു. സമരം ഭാഗിക വിജയമാണെന്നു സംസ്ഥാന നേതൃത്വം അവകാശപ്പെട്ടപ്പോള്‍ അംഗങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. പണിമുടക്കിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നായിരുന്നു പൊതു വിമര്‍ശനം.
അഞ്ചു ഡോക്ടര്‍മാരെ വരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമായിരുന്നിട്ടും മൂന്നു മതിയെന്ന് എഴുതിനല്‍കിയത് വിഡ്ഢിത്തമായെന്നും വിമര്‍ശനമുണ്ടായി.   പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. തുടര്‍ന്ന്, അടുത്ത മാസം ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്നു നേതൃത്വം ഉറപ്പുനല്‍കുകയായിരുന്നു.
ഡോക്ടര്‍മാരുടെ എണ്ണം അടക്കമുള്ള കാര്യങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
Next Story

RELATED STORIES

Share it