Gulf

ഡെസേര്‍ട്ട് സിംഫണി കലാവിരുന്നില്‍ ശ്രദ്ധേയമായി 'ദ ട്രമ്പറ്റ്'

ഡെസേര്‍ട്ട് സിംഫണി കലാവിരുന്നില്‍ ശ്രദ്ധേയമായി ദ ട്രമ്പറ്റ്
X


അല്‍ ഖോബാര്‍: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കലാ സാംസ്‌കാരിക വേദിയായ ഡെസേര്‍ട്ട് സിംഫണി അറേബ്യന്‍ നൈറ്റ്സുമായി ചേര്‍ന്ന് അവതരിപ്പിച്ച 'ദ ട്രമ്പറ്റ്' ചരിത്ര നാടകം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. തോമസ്‌കുട്ടി കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ച നാടകം അവതരണ ശൈലിയും നടനവൈഭവവും കൊണ്ട് മികച്ചുനിന്നു. നിപ വൈറസ് മൂലം മരിച്ച ലിനി പുതുശേരിയെ അനുസ്മരിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഡെസേര്‍ട്ട് സിംഫണി സാരഥി ജെറിബോയ് ആമുഖ പ്രഭാഷണം നടത്തി. ഗായകന്‍ പയസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീത വിരുന്നില്‍ രഞ്ജു, ആന്റണി, എഡിസണ്‍, ഷൈന്‍, നിരജ്ഞന്‍ ഗാനങ്ങള്‍ ആലപിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ നാസ് വക്കം, പി എം നജീബ്, പവനന്‍ മൂലക്കില്‍, ആലിക്കുട്ടി ഒളവട്ടൂര്‍, ജോളി ലോനപ്പന്‍, തോമസ് മേലേപ്പുറം, ജോണ്‍ ജോസഫ്, ലോറന്‍സ്, സിറാജ് എം അരിഫിന്‍, ജോയ് ഫ്രാന്‍സിസ്, മനോജ് മേനോന്‍, വിനോദ് കുമാര്‍, വര്‍ഗീസ് എം, ജോഷി കാവുങ്കല്‍, ബൈജു ജോര്‍ജ്, സ്റ്റീഫന്‍ എന്നിവരെ ആദരിച്ചു. ഡെയ്ലി ബ്രട്ട് ഇവന്റ് ആന്‍ഡ് ടൂര്‍ മാനേജ്മെന്റ് ഗ്രൂപ്പാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. നേവാ മനോജ് അവതാരകയായിരുന്നു.
Next Story

RELATED STORIES

Share it