Flash News

ഡീഗോ കോസ്റ്റ അത്‌ലറ്റികോ മാഡ്രിഡില്‍

ഡീഗോ കോസ്റ്റ അത്‌ലറ്റികോ മാഡ്രിഡില്‍
X


മാഡ്രിഡ്: ഡീഗോ കോസ്റ്റ സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിനൊപ്പം ചേര്‍ന്നു. അവസാന സീസണില്‍  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയെ കിരീട നേട്ടത്തിലേക്കെത്തിച്ച കോസ്റ്റ പരിശീലകന്‍ അന്റോണിയോ കോന്റെയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെല്‍സി വിടുകയായിരുന്നു. 2007 മുതല്‍ 2009 വരെയും 2010 മുതല്‍ 2014 വരെയും അത്‌ലറ്റികോ മാഡ്രിഡിനുവേണ്ടി കോസ്റ്റ കളിച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന കോപ്പ ഡെല്‍റേയിലൂടെയാവും ഈ സീസണില്‍ കോസ്റ്റ അത്‌ലറ്റിക്കോയ്‌ക്കൊപ്പം അരങ്ങേറ്റം കുറിക്കുക. ഇൗ നിമിഷത്തിന് വേണ്ടി ഏറെ നാളായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. മികച്ച പ്രകടനത്തിന് വേണ്ടി കഠിന പ്രയത്‌നത്തിലായിരുന്നു ഞാന്‍, പരിശീലനം മടുത്തു, ഇനി കളിക്കണം- കോസ്റ്റ് പറഞ്ഞു.
Next Story

RELATED STORIES

Share it