kasaragod local

ഡിഡിപി ഓഫിസ് ഇനി പേപ്പര്‍ലെസ്‌

വിദ്യാനഗര്‍: കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ കാര്യാലയം ഇന്ന് മുതല്‍ പേപ്പര്‍ലെസ്  ഇലക്‌ട്രോണിക് ഓഫിസാകും. പേപ്പര്‍ലെസ് ഇലക്‌ട്രോണിക് ഓഫിസ് പ്രഖ്യാപനവും നവീകരിച്ച ഓഫിസിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് പഞ്ചായത്ത് ഡയറക്ടര്‍ പി മേരിക്കുട്ടി നിര്‍വഹിക്കും. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും പഞ്ചായത്ത് വകുപ്പിലെയും എല്ലാ സേവനങ്ങളും പ്രവര്‍ത്തനങ്ങളും കൈവിരല്‍ തുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇ-ഗവേണന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയവും പേപ്പര്‍ലെസ് ആകുന്നത്.
ഭരണ സേവന രംഗങ്ങളില്‍ ഇ-ഗവേണന്‍സിന്റെ സാധ്യതകള്‍  പരമാവധി ഉപയോഗപ്പെടുത്തി സംവിധാനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിന് പഞ്ചായത്ത് വകുപ്പ് തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.
ജനന-മരണ വിവാഹ രജിസ്‌ട്രേഷനും, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. കെട്ടിട ഉമസ്ഥാവകാശ സാക്ഷ്യപത്രം, നികുതി അടവിനുള്ള സൗകര്യം, പദ്ധതികളുടെ വിവിധ വിവരങ്ങള്‍ തുടങ്ങിയവയും ഓണ്‍ലൈനില്‍ ലഭിക്കും.
Next Story

RELATED STORIES

Share it