ഡിജിറ്റല്‍ നിയമസഭ: പദ്ധതിരേഖ കേന്ദ്രത്തിനു സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കേരള നിയമസഭ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ നിയമസഭയാക്കുന്നതിന്റെ വിശദമായ പദ്ധതിരേഖ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറിനു സമര്‍പ്പിച്ചു. പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുമെന്നു കേന്ദ്രമന്ത്രി സ്പീക്കര്‍ക്ക് ഉറപ്പു നല്‍കി. പദ്ധതി സംബന്ധിച്ച് സ്പീക്കര്‍ കേന്ദ്രസര്‍ക്കാരുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിശദമായ പദ്ധതിരേഖ സമര്‍പ്പിച്ചത്.
ഒരു തുണ്ട് കടലാസ് പോലും ആവശ്യമില്ലാത്തവിധം നിയമസഭാ സാമാജികരുടെയും നിയമസഭയുടെ പ്രിന്റിങ് പ്രവര്‍ത്തനങ്ങളെയും ഡിജിറ്റലൈസ് ചെയ്ത് ഏകീകരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നു കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പി ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിലൂടെ 25 മുതല്‍ 40 കോടി രൂപ വരെ ലാഭിക്കാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ യൂനിവേഴ്‌സിറ്റി ഓഫ് ഡെമോക്രസി, സ്‌കൂള്‍ ഓഫ് ഗവേണന്‍സ് എന്നീ പദ്ധതികള്‍ നടപ്പാക്കും. പൊതുജനങ്ങളെ കൂടി നിയമനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനും പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it