Second edit

ഡിഎന്‍എ ചരിത്രം

ചരിത്രപഠനത്തിനു ഗവേഷകര്‍ പതിവായി ഉപയോഗിച്ചിരുന്നത് പ്രാചീന ലിഖിതങ്ങളും ശിലായുഗ കാലം മുതലുള്ള ഉപകരണങ്ങളും ഒക്കെയായിരുന്നു. അങ്ങനെയാണ് സംസ്‌കാരങ്ങളുടെ വളര്‍ച്ചയും തകര്‍ച്ചയും ജനതതികളുടെ സംഘര്‍ഷങ്ങളും കൂടിച്ചേരലുകളും പണ്ഡിതന്മാര്‍ പഠനവിധേയമാക്കിയത്. ആര്‍ക്കിയോളജി പോലുള്ള പഠനശാഖകള്‍ അതിനാല്‍ ചരിത്രപഠനത്തിന് അനിവാര്യമായി കരുതപ്പെട്ടിരുന്നു.
പക്ഷേ, സമീപകാലത്തായി വൈദ്യശാസ്ത്രത്തിന്റെ ഭാഗമായി വികസിച്ചുവന്ന ഡിഎന്‍എ പഠനം പോലുള്ള മേഖലകള്‍ ചരിത്ര ഗവേഷണത്തിന്റെ സുപ്രധാന ഘടകങ്ങളായി മാറിയിരിക്കുന്നു. പ്രാചീന മനുഷ്യന്റെ അവശിഷ്ടങ്ങളില്‍ നിന്നു ഡിഎന്‍എ കണ്ടെടുത്ത് അവരുടെ ബന്ധങ്ങളും കൂടിച്ചേരലുകളും പഠിച്ചറിയുകയാണ് ഗവേഷകര്‍.
ഹാവഡ് മെഡിക്കല്‍ സ്‌കൂളിലെ ജനിതക ശാസ്ത്രജ്ഞനായ ഡേവിഡ് റിച്ചും സംഘവും ഈ രംഗത്ത് വലിയ കാല്‍വയ്പുകളാണ് നടത്തിയിരിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച 938 മനുഷ്യരുടെ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ സംഘത്തിനു കഴിഞ്ഞിരിക്കുന്നു. ഈ ഗവേഷണങ്ങളില്‍ നിന്ന്, 40,000 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്നു പുറത്തുവന്ന മനുഷ്യന്‍ എങ്ങോട്ടൊക്കെ കുടിയേറി എന്നും ആരുമായുമൊക്കെ രക്തബന്ധങ്ങളുണ്ടാക്കി എന്നുമൊക്കെ അദ്ദേഹത്തിനു കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഇരുള്‍ മൂടിക്കിടന്ന കാലങ്ങളിലേക്ക് പുതിയ വെളിച്ചം പകരുകയാണ് ഡോ. റിച്ചിന്റെ പഠനങ്ങള്‍.
Next Story

RELATED STORIES

Share it