Cricket

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തന്നെ; പോണ്ടിങിന്റെ തന്ത്രങ്ങള്‍ക്കൊപ്പം ഗൗതം ഗംഭീറും

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തന്നെ; പോണ്ടിങിന്റെ തന്ത്രങ്ങള്‍ക്കൊപ്പം ഗൗതം ഗംഭീറും
X


അടിമുടി മാറ്റങ്ങളുമായാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇത്തവണത്തെ ഐപിഎല്ലിനെത്തുന്നത്. പല സീസണുകളിലും മികച്ച താരങ്ങളുണ്ടായിട്ടും കിരീടം നേടാന്‍ കഴിയാതെ പോയതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കാന്‍ കെല്‍പ്പുള്ള നിരയാണ് ഡല്‍ഹിയുടേത്. പരിശീലകസ്ഥാനത്ത് മുന്‍ ആസ്‌ത്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ തന്ത്രങ്ങള്‍ക്കൊപ്പം ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സികൂടി ചേരുമ്പോള്‍ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം. മികച്ച യുവതാരനിരയാണ് ഡല്‍ഹിയുടെ കരുത്ത്. 2017ല്‍ നടന്ന അണ്ടര്‍ 19 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്റ്റന്‍ പൃഥി ഷായും ഇത്തവണ ഡല്‍ഹിക്ക് വേണ്ടി പാഡണിയും. ബാറ്റിങില്‍ കരുത്തുപകരാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേസണ്‍ റോയ്,  ശ്രേയസ് അയ്യര്‍, റിഷഭ് പാന്തും ഡല്‍ഹിക്കൊപ്പമുണ്ട്. ടീം: ബാറ്റ്‌സ്മാന്‍ - ഗൗതം ഗംഭീര്‍, ജേസണ്‍ റോയ്,  മനോജ് കല്‍റ, പൃഥി ഷാ, ശ്രേയസ് അയ്യര്‍, നമാന്‍ ഓജ, റിഷഭ് പാന്ത്. ബൗളര്‍- അഭിഷേക് ശര്‍മ, അമിത് മിശ്ര, അവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, മുഹമ്മദ് ഷമി, സന്ദീപ് ലമിച്ചാനി, സയന്‍ ഘോഷ്, ഷഹ്ബാദ് നദീം, ട്രന്റ് ബോള്‍ട്ട് ഓള്‍റൗണ്ടര്‍ - കോളിന്‍ മണ്‍റോ, ഡാനിയല്‍ ക്രിസ്റ്റിയന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഗുര്‍കീരത് സിങ് മാന്‍, ജയന്ത് യാദവ്, രാഹുല്‍ തിവാട്ടിയ, വിജയ് ശങ്കര്‍.
Next Story

RELATED STORIES

Share it