Cricket

ഡല്‍ഹി ക്യാപ്റ്റന്‍സ്ഥാനം ഗംഭീര്‍ ഒഴിഞ്ഞു; ശ്രേയസ് അയ്യര്‍ നയിക്കും

ഡല്‍ഹി ക്യാപ്റ്റന്‍സ്ഥാനം ഗംഭീര്‍ ഒഴിഞ്ഞു; ശ്രേയസ് അയ്യര്‍ നയിക്കും
X



ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ ഗൗതം ഗംഭീര്‍ ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞു. സീസണില്‍ ടീമിന് വേണ്ടി മോശം ഫോം തുടരുന്നത് കൊണ്ടാണ് താന്‍ നായക സ്ഥാനമൊഴിയുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. യുവതാരം ശ്രേയസ്് അയ്യര്‍ ടീമിന്റെ നായക സ്ഥാനമേറ്റെടുക്കും. ആറ് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം അക്കൗണ്ടിലുള്ള ഡല്‍ഹി പേയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 'ഇതെന്റെ മാത്രം തീരുമാനമാണ്. ടീമിന് വേണ്ടി എനിക്കൊന്നും നല്‍കാന്‍ കഴിഞ്ഞില്ല. അത് കൊണ്ട് ടീമിന്റെ നായകസ്ഥാനമൊഴിയാന്‍ ഇതാണ് ശരിയായ അവസരം- ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. പിന്നാലെ ടീമിന്റെ നായകനായി ചുമതലയേല്‍പ്പിച്ച മാനേജ്‌മെന്റിനോടും പരിശീലകന്‍ റിക്കി പോണ്ടിങിനോടും ശ്രേയസ് അയ്യര്‍  നന്ദി പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍സി ആയിരിക്കേ ടീമിന് രണ്ട് ഐപിഎല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ ഗംഭീര്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഈ സീസണില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 85 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ 55 റണ്‍സും താരത്തിന്റെ ആദ്യ മല്‍സരത്തില്‍ നിന്നാണ് പിറന്നത്. പിന്നീടങ്ങോട്ട് 8,3,4,15 എന്നിങ്ങനെയായിരുന്നു താരം ടീം സ്‌കോറില്‍ ചേര്‍ത്തത്. ഐപിഎല്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരില്‍ നാലാമത്തെ താരമാണ് ഗംഭീര്‍. 152 ഇന്നിങ്‌സുകളില്‍ നിന്ന് 4217 റണ്‍സാണ് താരം അടിച്ചെടുത്തത്.
Next Story

RELATED STORIES

Share it