ഡല്‍ഹിയില്‍ റൈസ്പുള്ളര്‍ തട്ടിപ്പ്, രണ്ടുപേര്‍ അറസ്റ്റില്‍
BY ajay G.A.G9 May 2018 1:41 PM GMT
X
ajay G.A.G9 May 2018 1:41 PM GMT
ന്യൂഡല്‍ഹി : ലക്ഷങ്ങള്‍ വിലയുള്ള റൈസ് പുള്ളര്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ അച്ഛനേയും മകനേയും ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നരേന്ദര്‍ എന്ന വസ്ത്രവ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിരേന്ദര്‍ മോഹന്‍ ബ്രാര്‍, ബാബ ബ്രാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് അതിശയകരമായ ശേഷി കൈവന്ന റൈസ് പുള്ളര്‍ ആണെന്ന് ധരിപ്പിച്ച് ചുളുവിലയക്ക് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് 1.32 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
റൈസ് പുള്ളര്‍ നാസയ്ക്ക് വിറ്റ് 37500 കോടി രൂപ വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ചാണ് ഇരുവരും വ്യാപാരിയില്‍ നിന്നും തുക തട്ടിയത്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെക്കൊണ്ട് പാത്രം പരിശോധിപ്പിക്കണമെന്നും അതിനായി ശാസ്ത്രജ്ഞരുടെ ഫീസിനത്തിലും ആവശ്യമായ രാസവസ്തുക്കളുടെ വിലയിനത്തിലും എന്നു വിശ്വസിപ്പിച്ച് ലക്ഷം രൂപ ഇവര്‍ കൈക്കലാക്കുകയായിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT